സ്പെയിൻ ക്യാമ്പിന് ആശ്വാസം, കാർവഹാൽ പരിശീലനത്തിൽ മടങ്ങിയെത്തി

- Advertisement -

സ്പെയിൻ ആരാധകർക്ക് ലോകകപ്പ് ക്യാമ്പിൽ നിന്ന് ആശ്വാസ വാർത്ത. പരിക്കേറ്റ് പുറത്തായിരുന്ന റൈറ്റ് ബാക്ക് ഡാനി കാർവഹാൽ പരിശീലനത്തിൽ മടങ്ങിയെത്തി. ഗ്രൂപ്പ് ബി യിൽ പോർച്ചുഗലിന് എതിരായ മത്സരത്തിന് മുന്നോടിയായി താരം മടങ്ങി എത്തിയത് സ്പെയിൻ ടീമിന് ആശ്വാസമാകും.

പരിക്ക് കാരണം 2016 യൂറോകപ്പിൽ പുറത്തിരുന്ന താരം ഇത്തവണ പക്ഷെ ശക്തമായ തിരിച്ചു വരവാണ് നടത്തിയത്. റയൽ ജേതാക്കളായ ചാമ്പ്യൻസ് ലീഗ് ഫൈനലിനിടെയാണ് താരത്തിന് പരിക്കേറ്റത്. പരിശീലനത്തിൽ മടങ്ങി എത്തിയെങ്കിലും ആദ്യ മത്സരത്തിൽ താരം കളിക്കാനുള്ള സാധ്യത വളരെ കുറവാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement