20220109 014715

കന്നവാരോ പോളണ്ട് ദേശീയ ടീമിന്റെ പരിശീലകനായേക്കും

ഇറ്റാലിയൻ ഇതിഹാസ ഡിഫൻഡർ ഫാബിയോ കന്നവാരോ പോളണ്ട് ദേശീയ ടീമിന്റെ പരിശീലകൻ ആയേക്കും. പോളണ്ട് പരിശീലകൻ പോളോ സൗസ സ്ഥാനം ഒഴിഞ്ഞതിന് പകരമായാകും കന്നവാരോ എത്തുന്നത്. മുമ്പ് ചൈന ദേശീയ ടീമിനെ കന്നവാരോ പരിശീലിപ്പിച്ചിട്ടുണ്ട്.

ചൈനീസ് ക്ലബായ ഗുവാൻസോ എവർഗ്രാൻഡെയിൽ ആയിരുന്നു കന്നവാരോ ഏറ്റവും കൂടുതൽ പരിശീലകൻ ആയി തിളങ്ങിയത്. പരിശീലകൻ എന്ന നിലയിൽ ചൈനയിൽ മൂന്ന് കിരീടങ്ങൾ കന്നവാരോ നേടിയിട്ടുണ്ട്. മുമ്പ് സൗദി അറേബ്യയിലും കന്നവാരോ പരിശീലകൻ ആയി പ്രവർത്തിച്ചിട്ടുണ്ട്‌.

Exit mobile version