ബൊറുസിയ മോഷെൻഗ്ലാഡ്ബാക്കിനു വിജയം, സമനിലയിൽ കുരുങ്ങി ഷാൽക്കെ

- Advertisement -

ബുണ്ടസ് ലീഗയിൽ ഞായറാഴ്ച നടന്ന മത്സരത്തിൽ മോഷെൻഗ്ലാഡ്ബാക്ക് ഇൻഗ്ലൊസ്റ്റാഡിനെ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി.മറ്റൊരു മാച്ചിൽ ഷാൽക്കെയെ ഹോഫെൻഹെയിം സമനിലയിൽ തളച്ചു.

ബുണ്ടസ് ലീഗയിൽ റെലെഗേഷൻ ഭീഷണി നേരിടുന്ന ഇൻഗ്ലോസ്റ്റാഡിനു വിജയം അനിവാര്യമായിരുന്നു. എന്നാൽ ഗ്ലാഡ്ബാക്കിന്റെ ക്യാപ്റ്റൻ ലാർസ് സ്റ്റിൻഡിലിന്റെ വിവാദ ഗോൾ കളിയുടെ ഗതിമാറ്റി. 60ആം മിനുട്ടിലെ സ്റ്റിൻഡിലിന്റെ ഗോൾ ക്ലിയർ ഹാന്റ് ബോൾ ആയിരുന്നെങ്കിലും ഗോൾ അനുവദിച്ചു.മൈക്ക് വാൾപാർഗീസിന്റെ ഇൻഗ്ലോസ്റ്റാഡിനു തിരിച്ചു വരവ് നടത്താൻ ആയില്ല. ഇഞ്ചുറി ടൈമിൽ ആന്ദ്രെ ഹാൻ ഗ്ലാഡ്ബാക്കിന്റെ വിജയമുറപ്പിച്ചു.

200ആം മത്സരത്തിനിറങിയ സെബാസ്റ്റ്യൻ റൂഡിയിലൂടെ ഹോഫെൻഹെയിം ഷാൽക്കെയെ സമനിലയിൽ തളച്ചു. അഞ്ചാം മിനുട്ടിലെ ഷോഫിന്റെ ക്ലോസ് റെയിഞ്ചു ഫിനിഷിലൂടെ മുന്നിലെത്തിയ റോയൽ ബ്ലൂസിനു പിന്നീട് ആധിപത്യം നിലനിർത്താനയില്ല. ഹോഫെൻഹെയിമിന്റെ ആധിപത്യം പ്രകടമായ മാച്ചിൽ 79 മിനുട്ടിൽ ആണു റൂഡി ഗോൾ നേടുന്നത്. ഹോം ഗ്രൗണ്ടിന്റെ ആനുകൂല്യം ഷാൽക്കെയ്ക്ക് ഉപയോഗിക്കാനായില്ല.

Advertisement