
11 വര്‍ഷത്തെ ഫസ്റ്റ് ക്ലാസ് കരിയറിനു വിരാമം കുറിച്ച് ഓസ്ട്രേലിയന്‍ താരം ബെന്‍ കട്ടിംഗ്. നിലവില്‍ മുംബൈ ഇന്ത്യന്‍സിനൊപ്പം ഐപിഎലില്‍ ഭാഗമായിട്ടുള്ള താരം ബിഗ് ബാഷില്‍ ബ്രിസ്ബെയിന്‍ ഹീറ്റിനു വേണ്ടി തുടര്‍ന്നും കളിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ക്യൂന്സിലാണ്ടിനെയാണ് താരം ഓസ്ട്രേലിയന്‍ ആഭ്യന്തര ക്രിക്കറ്റില്‍ പ്രതിനിധീകരിച്ചിട്ടുള്ളത്.
2013ല്‍ ശ്രീലങ്കയ്ക്കെതിരെയാണ് കട്ടിംഗ് തന്റെ ഏകദിന അരങ്ങേറ്റം കുറിച്ചത്. ടി20 ക്രിക്കറ്റിലും തന്റെ സ്വന്തം ബിസിനസ്സ് സംരംഭങ്ങള്‍ക്ക് കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നതിനു വേണ്ടിയാണ് തന്റെ ഈ തീരൂമാനമെന്ന് താരം തന്റെ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.
കഴിഞ്ഞ സീസണില്‍ സണ്‍റൈസേഴ്സ് ഹൈദ്രാബാദിനു വേണ്ടി കളിച്ച താരത്തിനെ 2.2 കോടി രൂപയ്ക്കാണ് ഇത്തവണ ഐപിഎലില്‍ മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കിയത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial