ബൈര്‍സ്റ്റോയ്ക്ക് ശതകം, പ്രതീക്ഷ നിലനിര്‍ത്തി ഇംഗ്ലണ്ട്

- Advertisement -

ജോണി ബൈര്‍സ്റ്റോയുടെ വെടിക്കെട്ട് ശതകത്തിന്റെ ബലത്തില്‍ സ്കോട്‍ലാന്‍ഡിനെതിരെ വിജയ പ്രതീക്ഷ നിലനിര്‍ത്തി ഇംഗ്ലണ്ട്. 54 പന്തില്‍ തന്റെ ശതകം പൂര്‍ത്തിയാക്കിയ ബൈര്‍സ്റ്റോയുടെ മികവില്‍ ഇംഗ്ലണ്ട് 16 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 141 റണ്‍സാണ് നേടിയട്ടുള്ളത്. ബൈര്‍സ്റ്റോയ്ക്ക് കൂട്ടായി 4 റണ്‍സുമായി അലക്സ് ഹെയില്‍സ് ആണ് ക്രീസില്‍. ഇത് ബൈര്‍സ്റ്റോയുടെ തുടര്‍ച്ചയായ മൂന്നാം ഏകദിന ശതകമാണ്. ഈ നേട്ടം കൈവരിക്കുന്ന 9ാമത്തെ ബാറ്റ്സ്മാനാണ് ബൈര്‍സ്റ്റോ. ഇംഗ്ലണ്ടിനായി ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ താരമാണ് ബൈര്‍സ്റ്റോ.

34 റണ്‍സ് നേടിയ ജേസണ്‍ റോയ് ആണ് പുറത്തായത്. മത്സരം വിജയിക്കുവാന്‍ ഇംഗ്ലണ്ട് 231 റണ്‍സ് കൂടി നേടേണ്ടതുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement