
ബാറ്റിംഗ് ഓര്‍ഡറില്‍ സ്ഥാനക്കയറ്റം കിട്ടയത് ഗുണമായെന്ന് പറഞ്ഞ് ജോസ് ബട്ലര്. മധ്യനിരയില്‍ അവസരങ്ങള്‍ ലഭിച്ചിരുന്നുവെങ്കിലും അത് മുതലാക്കുവാന്‍ തനിക്കായില്ല. ഇന്നത്തെ പിച്ചില്‍ ബാറ്റിംഗ് അത്ര സുഖകരമല്ലായിരുന്നുവെന്നും ജോസ് ബട്ലര് തന്റെ മാന്‍ ഓഫ് ദി മാച്ച് അവാര്‍ഡ് സ്വീകരിക്കവേ പറഞ്ഞു. പവര്‍പ്ലേയ്ക്ക് ശേഷം 180 റണ്‍സ് നേടാനാകുമെന്നാണ് പ്രതീക്ഷിച്ചത്. എന്നാല്‍ പിന്നീട് സ്ഥിതിഗതികള്‍ മാറി മറിയുകയായിരുന്നുവെന്ന് ബട്ലര് പറഞ്ഞു.
പന്ത് ഹാര്ഡായിരിക്കുമ്പോള് ബാറ്റ് ചെയ്യുവാന്‍ ഏറ്റവും മികച്ച പൊസിഷന്‍ തന്നെയാണ് ഓപ്പണിംഗ്. ടീമിന്റെ ശരിയായ ബാറ്റിംഗ് ഓര്‍ഡറിനു വേണ്ടി എല്ലാവരും തങ്ങളുടെ ഇഷ്ട പൊസിഷനുകള്‍ കൈമാറ്റം ചെയ്യുവാന്‍ തയ്യാറാകുന്നു, അത് ടീമിന്റെ ഗുണത്തിനാണെങ്കില്‍ ഏറെ സന്തോഷത്തോടെ അതിനു തുനിയുമെന്നും ബട്ലര് പറഞ്ഞു. തിരികെ ടോപ് ഓര്ഡറിലെത്തിയതില് പിന്നെ ഫോം വീണ്ടെടുത്തതിനാല്‍ ഇനി ഈ സ്ഥാനം ആര്‍ക്കു വേണ്ടിയും ഒഴിയേണ്ടതായി വരില്ലെന്ന് കരുതുന്നുവെന്നും ഇംഗ്ലണ്ട് താരം അഭിപ്രായപ്പെട്ടു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial