Site icon Fanport

അശ്വിന്റെ പ്രൊമോഷന്‍, ലെഫ്റ്റ്-റൈറ്റ് കോമ്പിനേഷന് വേണ്ടി മാത്രം

ഷിമ്രൺ ഹെറ്റ്മ്യറിനും അക്സര്‍ പട്ടേലിനും മുമ്പ് രവിചന്ദ്രന്‍ അശ്വിനെ ഇറക്കിയതിന് കാരണം വ്യക്തമാക്കി ഋഷഭ് പന്ത്. അരങ്ങേറ്റക്കാരന്‍ റിപൽ പട്ടേൽ പുറത്തായ ശേഷം ഷിമ്രൺ ഹെറ്റ്മ്യറിനും അക്സര്‍ പട്ടേലിനും മുമ്പ് ബാറ്റിംഗ് ഓര്‍ഡറിൽ രവിചന്ദ്രന്‍ അശ്വിനെ ഇറക്കാനാണ് ഡല്‍ഹി ക്യാപിറ്റൽസ് തീരുമാനിച്ചത്. എന്നാൽ രണ്ട് റൺസ് നേടിയ അശ്വിനെ ശര്‍ദ്ധുൽ താക്കൂര്‍ പുറത്താക്കുകയായിരുന്നു.

ഈ മാറ്റം ടീമിന്റെ ലെഫ്റ്റ് റൈറ്റ് കോമ്പിനേഷന്‍ നിലനിര്‍ത്തുവാന്‍ വേണ്ടി മാത്രം ചെയ്തതാണെന്നാണ് ഋഷഭ് വെളിപ്പെടുത്തിയത്. ഈ വിജയത്തോടെ ടീം ആദ്യ രണ്ട് സ്ഥാനം ഉറപ്പിച്ചതിൽ സന്തോഷമുണ്ടെങ്കിലും താനീ വിജയത്തെ ഒരു ജന്മദിന സമ്മാനമായി കാണുന്നില്ലെന്നും ഋഷഭ് പന്ത് വ്യക്തമാക്കി. മത്സരം വളരെ കടുപ്പമേറിയതിനാലാണ് താനിത് ജന്മദിന സമ്മാനമായി കാണാത്തതെന്ന് പന്ത് വിശദമാക്കി.

Exit mobile version