ഇന്ത്യയില്‍ അഫ്ഗാനിസ്ഥാന്‍-ബംഗ്ലാദേശ് ഏകദിന പരമ്പര നടത്താന്‍ ആലോചന

ഇന്ത്യയില്‍ അഫ്ഗാനിസ്ഥാനും ബംഗ്ലാദേശും മൂന്ന് ഏകദിന മത്സരങ്ങളുടെ പരമ്പര കളിക്കുവാനുള്ള സാധ്യത ആരായുന്നു. ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ചീഫ് എക്സിക്യൂട്ടീവ് ആണ് ഈ സാധ്യതയെക്കുറിച്ച് പറഞ്ഞത്. അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യയില്‍ കളിക്കാമെന്ന് ബോര്‍ഡ് തത്വത്തില്‍ തീരുമാനിച്ചിട്ടുണ്ടെങ്കിലും പരമ്പര എന്നാരംഭിക്കുമെന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകളാണ് നടക്കുന്നത്. ജൂണിലാവും മിക്കവാറും പരമ്പര നടക്കുക എന്നാണ് ഇപ്പോള്‍ അറിയുവാന്‍ കഴിയുന്നത്.

ഇന്ത്യയിലെ ഡെഹറാഡൂണ്‍ ആവും മിക്കവാറും വേദിയായി തിരഞ്ഞെടുക്കുക. ജൂണ്‍ 14നു അഫ്ഗാനിസ്ഥാന്‍ ആദ്യമായി ടെസ്റ്റ് അരങ്ങേറ്റം ഇന്ത്യയില്‍ കുറിക്കുന്നതിനു മുമ്പായി മൂന്ന് മത്സരങ്ങള്‍ നടത്തുവാനുള്ള ആലോചനയിലാണ് ബംഗ്ലാദേശ് ബോര്‍ഡ് അധികൃതര്‍. ആദ്യം യുഎഇയാണ് അഫ്ഗാനിസ്ഥാന്‍ വേദിയായി പരിഗണിച്ചതെങ്കിലും അത് നടക്കാതെ വന്നപ്പോള്‍ ഇന്ത്യയില്‍ പരമ്പര നടത്താനാകുമോ എന്ന സാധ്യതകളാണ് ഇരു രാജ്യങ്ങളും പരിശോധിച്ചത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleസ്പർസ് താരത്തെ സ്വന്തമാക്കാൻ ചെൽസിയും പി എസ് ജി യും രംഗത്ത്
Next articleഎഫ് എ കപ്പ് സെമി ഫൈനൽ തിയ്യതികളായി