അണ്ടർ 16 ഏഷ്യാകപ്പ്; ഇന്ത്യയുടെ ഗ്രൂപ്പിൽ ഇറാനും

@AIFF
- Advertisement -

വിയറ്റ്നാമിൽ ഈ സെപ്റ്റംബറിൽ നടക്കുന്ന അണ്ടർ 16 എ എഫ് സി കപ്പ് മത്സരത്തിലെ ഗ്രൂപ്പുകളായി. താരതമ്യേന ഭേദമായ ഗ്രൂപ്പ് സിയിലാണ് ഇന്ത്യ ഉൾപ്പെട്ടിരിക്കുന്നത്. ഇന്ത്യയ്ക്ക് ഒപ്പം ഇറാൻ, വിയറ്റ്നാം, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളാണ് ഗ്രൂപ്പിൽ ഉള്ളത്. ഇറാൻ ഒഴികെ മറ്റു ടീമുകളുടെ വെല്ലുവിളി മറികടക്കാം കുട്ടികളുടെ ഇപ്പോഴത്തെ ഫോമിൽ എന്നതുകൊണ്ട് നോക്കൗട്ട് പ്രതീക്ഷ സജീവമായി. ഗ്രൂപ്പിലെ ആദ്യ രണ്ടു സ്ഥാനക്കാരാണ് അടുത്ത റൗണ്ടിലേക്ക് കടക്കുക.

സെപ്റ്റംബർ 21ന് വിയറ്റ്നാമും ആയാണ് ഇന്ത്യയുടെ ആദ്യ മത്സരം. എ എഫ് സി ചാമ്പ്യൻഷിപ്പിന്റെ മുന്നൊരുക്കത്തിന്റെ ഭാഗമായി രാജ്യാന്തര ടൂറിലാണ് ഇന്ത്യൻ കുട്ടികൾ ഇപ്പോൾ.

ഫിക്സ്ചർ;

സെപ്റ്റംബർ 21; ഇന്തയ് vs വിയറ്റ്നാം

സെപ്റ്റംബർ 24; ഇന്ത്യ vs ഇറാൻ

സെപ്റ്റംബർ 37; ഇന്ത്യ vs ഇന്തോനേഷ്യ

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement