ഹാരി കെയ്‌നിന്റെ പരിക്ക് ഗുരുതരമല്ലെന്ന് മൗറിനോ

Photo:Twitter/@Squawka News
- Advertisement -

യൂറോപ്പ ലീഗ് മത്സരത്തിനിടെ പരിക്കേറ്റ സ്‌ട്രൈക്കർ ഹാരി കെയ്ൻ അടുത്ത ദിവസം നടക്കുന്ന ആഴ്‌സണലിനെതിരായ മത്സരത്തിൽ കളിക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്ന് ടോട്ടൻഹാം പരിശീലകൻ ജോസെ മൗറിനോ. താരത്തിന്റെ പരിക്ക് ഗുരുതരമല്ലെന്നും അടുത്ത ദിവസങ്ങളിൽ താരത്തിന്റെ പരിക്കിനോടുള്ള പ്രതികരണത്തിന് അനുസരിച്ചാവും കളിക്കുന്ന കാര്യം തീരുമാനിക്കുകയെന്നും മൗറിനോ പറഞ്ഞു.

ഈ സീസണിൽ മികച്ച ഫോമിലുള്ള ഹാരി കെയ്ൻ പരിക്കിനെ തുടർന്ന് ടോട്ടൻഹാമിനി ഡൈനാമോ സാഗ്രെബിനെതിരായ മത്സരത്തിന്റെ 80ആം മിനുട്ടിൽ കളം വിട്ടിരുന്നു. തുടർന്ന് ടോട്ടൻഹാം ബെഞ്ചിൽ കാൽ മുട്ടിന് ഐസ് വെച്ച നിലയിൽ താരത്തെ കാണപ്പെടുകയും ചെയ്തിരുന്നു. മത്സരത്തിൽ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് ടോട്ടൻഹാം. ഞായറാഴ്ചയാണ് ടോട്ടൻഹാമും ആഴ്‌സണലും തമ്മിലുള്ള ലണ്ടൻ ഡെർബി.

Advertisement