മാഡ്രിഡ് മാസ്റ്റേഴ്സ് സ്വരേവിന്

മാഡ്രിഡ് മാസ്റ്റേഴ്സ് കിരീടം ജർമ്മനിയുടെ യുവതാരം അലക്സാണ്ടർ സ്വരേവ് സ്വന്തമാക്കി. ഓസ്ട്രേലിയയുടെ ഡൊമിനിക് തിമിനെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ചാണ് സ്വരേവ് കിരീടം നേടിയത്. (സ്‌കോർ: 6-4, 6-4). ടൂർണമെന്റിൽ ഒരു ബ്രേക്ക് പോലും വഴങ്ങാതെയാണ് സ്വരേവ് മൂന്നാമത് മാസ്റ്റേഴ്സിൽ മുത്തമിട്ടത്.

നിലവിലെ കളിക്കാരിൽ 3 മാസ്റ്റേഴ്സ് കിരീടം നേടുന്ന അഞ്ചാമത് കളിക്കാരനാകാനും ഇതോടെ ജർമ്മൻ താരത്തിനായി. മറുവശത്ത് റാഫേൽ നദാലിനെ അട്ടിമറിച്ചെത്തിയ തിമിന് പക്ഷേ ഫൈനലിൽ തന്റെ ക്ലേകോർട്ടിലെ മികവ് നിലനിർത്താനായില്ല. ആദ്യ ഗെയിമിൽ തന്നെ ബ്രേക്ക് വഴങ്ങിയ ഓസ്‌ട്രേലിയൻ താരം മത്സരത്തിൽ ഒരിക്കൽ പോലും മികവിന്റെ നിഴലിൽ പോലും എത്തിയില്ല.

വരുന്ന ഫ്രഞ്ച് ഓപ്പണിൽ നദാലിന് വെല്ലുവിളി ഉയർത്തിയേക്കാവുന്ന രണ്ടു താരങ്ങൾ തമ്മിലുള്ള മത്സരം എന്നതായിരുന്നു ഇന്നലത്തെ ഫൈനലിന്റെ സവിശേഷത. ഈ ആഴ്ച ആരംഭിക്കുന്ന റോം ഓപ്പണിൽ നിലവിലെ ചാമ്പ്യൻ കൂടിയായ സ്വരേവ് കളിമകൺ പ്രതലത്തിൽ നദാലിന് വെല്ലുവിളി ഉയർത്തുമെന്ന് ഉറപ്പ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial