ദോഹയിൽ കിരീടം ഉയർത്തി സബലങ്ക

- Advertisement -

ഡബ്യു.ടി. എ ടൂറിൽ ദോഹ ഓപ്പണിൽ കിരീടം ഉയർത്തി ബെലാറൂസ് താരം ആര്യാന സബലങ്ക. കരിയറിലെ തന്റെ ആറാം കിരീടം ആണ് സബലങ്ക ദോഹയിൽ സ്വന്തമാക്കിയത്. 9 സീഡ് ആയ സബലങ്ക മുൻ ജേതാവ് കൂടിയായ 8 സീഡ് പെട്ര ക്വിറ്റോവക്ക് എതിരെ ആധികാരിക ജയം ആണ് സ്വന്തമാക്കിയത്. 6-3, 6-3 എന്ന നേരിട്ടുള്ള സെറ്റുകൾക്ക് ജയം കണ്ട സബലങ്കയിൽ നിന്ന് ഏറ്റവും മികച്ച ടെന്നീസ് ആണ് ഉണ്ടായത്.

മത്സരത്തിൽ 7 ഏസുകൾ ഉതിർത്ത സബലങ്ക 73 ശതമാനം ആദ്യ സർവീസുകളും 64 ശതമാനം രണ്ടാം സർവീസുകളും ജയിച്ച് മികച്ച രീതിയിൽ സർവീസ് ചെയ്തത് മത്സരത്തിൽ നിർണായകമായി. മത്സരത്തിൽ 3 തവണ എതിരാളിയുടെ സർവീസ് ബ്രൈക്ക് കൂടി ചെയ്ത ബെലാറൂസ് താരം മത്സരത്തിൽ സമ്പൂർണ ആധിപത്യം പുലർത്തി എന്നു തന്നെ പറയാം. ജയം വരുന്ന മത്സരങ്ങളിൽ വലിയ ആത്മവിശ്വാസം ആവും സബലങ്കക്ക് നൽകുക.

Advertisement