ദോഹ ഓപ്പൺ ഫൈനലിൽ ഇഗ, അന്നറ്റ് പോരാട്ടം

Screenshot 20220226 115045

ദോഹ ഓപ്പൺ ഫൈനലിൽ നാലാം സീഡ് അന്നറ്റ് കോണ്ടവെയിറ്റും ഏഴാം സീഡ് ഇഗ സ്വിയറ്റക്കും പരസ്പരം ഏറ്റുമുട്ടും. സെമി ഫൈനലിൽ യെലേന ഒസ്റ്റപെങ്കോയെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് അന്നറ്റ് തോൽപ്പിച്ചത്. മത്സരത്തിൽ വലിയ അവസരം ഒന്നും എതിരാളിക്ക് അന്നറ്റ് നൽകിയില്ല. 6-1, 6-4 എന്ന സ്കോറിന് ആണ് അന്നറ്റ് ജയം കണ്ടത്. ഒരു തവണ ബ്രൈക്ക് വഴങ്ങിയെങ്കിലും അന്നറ്റ് നാലു തവണയാണ് എതിരാളിയെ ബ്രൈക്ക് ചെയ്തത്.

അതേസമയം ആറാം സീഡ് മരിയ സക്കാരിയെ 6-4, 6-3 എന്ന നേരിട്ടുള്ള സ്കോറിന് മറികടന്നാണ് മുൻ ഫ്രഞ്ച് ഓപ്പൺ ജേതാവ് ആയ ഇഗ ഫൈനലിൽ എത്തിയത്. മത്സരത്തിൽ മൂന്നു തവണ ബ്രൈക്ക് വഴങ്ങിയെങ്കിലും 5 തവണയാണ് എതിരാളിയെ ഇഗ ബ്രൈക്ക് ചെയ്തത്. ഡബ്യു.ടി.എ 1000 കിരീടം എന്ന ലക്ഷ്യത്തിനു ആയിരിക്കും ഇരു താരങ്ങളും ഇന്ന് ഇറങ്ങുക.