ദോഹ ഓപ്പണിൽ ആഷ്‌ലി ബാർട്ടിയെ അട്ടിമറിച്ച് പെട്ര ക്വിറ്റോവ ഫൈനലിൽ

- Advertisement -

ഡബ്യു. ടി. എ ടൂറിൽ ദോഹ ഓപ്പണിൽ എട്ടാം സീഡ് പെട്ര ക്വിറ്റോവ ഫൈനലിൽ. ഒന്നാം സീഡ് ഓസ്‌ട്രേലിയൻ താരം ബാർട്ടിയെ മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിൽ തോൽപ്പിച്ച് ആണ് ചെക് റിപ്പബ്ലിക് താരം പെട്ര ഫൈനലിലേക്ക് മുന്നേറിയത്. ജയത്തോടെ ബാർട്ടിക്ക് എതിരെ തുടർച്ചയായ ആറാം മത്സരത്തിലെ തോൽവി ചെക് താരം ഒഴിവാക്കി. ഇരുതാരങ്ങളും 4 വീതം ബ്രൈക്ക് പോയിന്റുകൾ കണ്ടത്തിയ മത്സരത്തിൽ 7 ഏസുകൾ ആണ് ക്വിറ്റോവ ഉതിർത്തത്.

ആദ്യ സെറ്റിൽ 6-4 നു നേടിയ ചെക് താരം അട്ടിമറിക്ക് ഉള്ള സൂചന ആദ്യമെ നൽകി. എന്നാൽ രണ്ടാം സെറ്റിൽ ശക്തമായി തിരിച്ചടിച്ച ബാർട്ടി സെറ്റിൽ മുൻതൂക്കം സ്വന്തമാക്കി. ഈ സെറ്റ് 6-2 നു നേടിയ ഓസ്‌ട്രേലിയൻ താരം മത്സരം മൂന്നാം സെറ്റിലേക്ക് നീട്ടി. എന്നാൽ മൂന്നാം സെറ്റിൽ ഒരിക്കൽ കൂടി ബാർട്ടിയോട് പരാജയപ്പെടാൻ പെട്ര ഒരുക്കമല്ലായിരുന്നു. 6-4 നു സെറ്റ് നേടിയ ചെക് താരം ഫൈനലിലേക്ക് മുന്നേറി. ഫൈനലിൽ സബലങ്ക ആണ് പെട്രയുടെ എതിരാളി.

Advertisement