ദോഹ ഓപ്പണിൽ ആഷ്‌ലി ബാർട്ടി സെമിയിൽ

- Advertisement -

ഡബ്യു. ടി. എ ടൂറിൽ ദോഹ ഓപ്പണിൽ സെമിഫൈനലിലേക്ക് മുന്നേറി ഒന്നാം സീഡ് ഓസ്‌ട്രേലിയൻ താരം ആഷ്‌ലി ബാർട്ടി. 11 സീഡും ഈ വർഷത്തെ ഓസ്‌ട്രേലിയൻ ഓപ്പൺ ഫൈനലിസ്റ്റും ആയ സ്പാനിഷ് താരം ഗബ്രീന മുഗുരുസയെ മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിൽ മറികടന്ന് ആണ് ഓസ്‌ട്രേലിയൻ താരം സെമിഫൈനലിലേക്ക് ടിക്കറ്റ് എടുത്തത്. ആദ്യ സെറ്റ് അനായാസം 6-1 നു നേടിയ ബാർട്ടിക്ക് എതിരെ രണ്ടാം സെറ്റിൽ സ്പാനിഷ് താരം ശക്തമായി തിരിച്ചു വന്നു.

ടൈബ്രെക്കറിലൂടെ ഈ സെറ്റ് നേടിയ മുഗുരുസ മത്സരം മൂന്നാം സെറ്റിലേക്ക് നീട്ടി. എന്നാൽ മൂന്നാം സെറ്റിൽ തന്റെ ഫോമിലേക്ക് തിരിച്ചു വന്ന ഒന്നാം സീഡ് 6-2 നു ഈ സെറ്റ് സ്വന്തമാക്കി മത്സരം കൈക്കലാക്കി. 2 തവണ ബ്രൈക്ക് വഴങ്ങി എങ്കിലും 6 തവണയാണ് ബാർട്ടി എതിരാളിയുടെ സർവീസ് ബ്രൈക്ക് ചെയ്തത്. കൂടാതെ രണ്ടാം സെറ്റിൽ ഒഴിച്ചാൽ മത്സരത്തിലെ മറ്റ് എല്ലാ ഘട്ടത്തിലും ബാർട്ടി സമ്പൂർണ ആധിപത്യം പുലർത്തി. സെമിയിൽ 2 തവണ വിംബിൾഡൺ ജേതാവ് ആയ ചെക് താരം പെട്ര ക്വിറ്റോവ ആണ് ബാർട്ടിയുടെ എതിരാളി.

Advertisement