റോം ഓപ്പൺ ഫൈനലിൽ ഹാലപ്പിന്റെ എതിരാളി രണ്ടാം സീഡ് പ്ലിസ്കോവ

- Advertisement -

ഡബ്യു.ടി. എ ടൂറിൽ റോം ഓപ്പണിൽ ഫൈനലിലേക്ക് മുന്നേറി രണ്ടാം സീഡ് ചെക് റിപ്പബ്ലിക് താരം കരോളിന പ്ലിസ്കോവ. സെമിഫൈനലിൽ നാട്ടുകാരി ആയ പന്ത്രണ്ടാം സീഡ് മാർകറ്റ വോണ്ടോറസോവയെ നേരിട്ടുള്ള സെറ്റുകൾക്ക് മറികടന്നു ആണ് പ്ലിസ്കോവ ഫൈനലിലേക്ക് മുന്നേറിയത്. 4 സർവീസ് ഇരട്ടപ്പിഴവുകൾ വരുത്തിയ പ്ലിസ്കോവ 2 തവണ ബ്രൈക്ക് വഴങ്ങിയെങ്കിലും എതിരാളിയെ 5 തവണ ബ്രൈക്ക് ചെയ്തു.

6 ഏസുകൾ ഉതിർത്ത പ്ലിസ്കോവ ആദ്യ സർവീസിലും രണ്ടാം സർവീസിലും എതിരാളിയെക്കാൾ ബഹുദൂരം മുന്നിൽ ആയിരുന്നു. ആദ്യ സെറ്റ് 6-2 നു നേടിയ പ്ലിസ്കോവ മത്സരത്തിൽ ആധിപത്യം നേടി. രണ്ടാം സെറ്റിൽ കൂടുതൽ പൊരുതിയ എതിരാളിയെ 6-4 നു മറികടന്ന പ്ലിസ്കോവ ഫൈനൽ പ്രവേശനം അനായാസമാക്കി. ഫൈനലിൽ ഒന്നാം സീഡ് ആയ റൊമാനിയൻ താരം സിമോണ ഹാലപ്പ് ആണ് പ്ലിസ്കോവയുടെ എതിരാളി. കളിമണ്ണ് കോർട്ടിൽ കരുത്തയായ ഹാലപ്പിന് എതിരെ ഫൈനലിൽ മികച്ച പ്രകടനം തന്നെയാവും പ്ലിസ്കോവ ലക്ഷ്യമിടുക.

Advertisement