സിൻസിനാറ്റി ഓപ്പണിൽ മുന്നേറി ഇഗ സ്വിറ്റെക്, പൗള ബഡോസ പുറത്ത് | Report

Wasim Akram

Screenshot 20220818 155537 01
Download the Fanport app now!
Appstore Badge
Google Play Badge 1

ഡബ്യു.ടി.എ 1000 സിൻസിനാറ്റി ഓപ്പണിൽ ഇഗ സ്വിറ്റെക്, എമ്മ റാഡുകാനു എന്നിവർ മുന്നോട്ട്

ഡബ്യു.ടി.എ 1000 സിൻസിനാറ്റി ഓപ്പണിൽ അനായാസ ജയവുമായി ഇഗ സ്വിറ്റെക് അവസാന പതിനാറിൽ. അമേരിക്കൻ താരം സ്ലൊനെ സ്റ്റീഫൻസനെ 6-4, 7-5 എന്ന സ്കോറിന് തോൽപ്പിച്ചു ആണ് ലോക ഒന്നാം നമ്പർ അവസാന പതിനാറിൽ എത്തിയത്. മത്സരത്തിൽ നാലു തവണ ബ്രൈക്ക് വഴങ്ങിയെങ്കിലും ആറു തവണ എതിരാളിയെ ബ്രൈക്ക് ചെയ്തു ഇഗ. ഓസ്‌ട്രേലിയൻ താരം അജ്‌ല ടോൽജനോവിചിനോട് മൂന്നു സെറ്റ് പോരാട്ടത്തിൽ പരാജയപ്പെട്ട സ്പാനിഷ് താരവും മൂന്നാം സീഡും ആയ പൗള ബഡോസ അതേസമയം ടൂർണമെന്റിൽ നിന്നു പുറത്തായി.

ആദ്യ സെറ്റ് ടൈബ്രേക്കറിൽ പൗള നേടിയെങ്കിലും രണ്ടും മൂന്നും സെറ്റുകൾ 6-0, 6-2 എന്ന സ്കോറിന് ജയിച്ച ഓസ്‌ട്രേലിയൻ താരം തിരിച്ചു വന്നു ജയം കാണുക ആയിരുന്നു. അതേസമയം അമേരിക്കൻ താരം കാറ്റി മക്നല്ലിയുടെ പോരാട്ടം അതിജീവിച്ചു അഞ്ചാം സീഡ് ഒൻസ് ജബ്യുറും അടുത്ത റൗണ്ടിലേക്ക് മുന്നേറി. 6-3, 4-6, 7-6 എന്ന സ്കോറിന് ആയിരുന്നു ഒൻസിന്റെ ജയം. അന്ന കലിൻസ്കയ പരിക്കേറ്റു പിന്മാറിയതിനെ തുടർന്ന് ആറാം സീഡ് ആര്യാന സബലങ്കയും അവസാന പതിനാറിലേക്ക് മുന്നേറി. മത്സരത്തിൽ 6-3, 4-1 എന്ന സ്കോറിന് സബലങ്ക മുന്നിട്ട് നിൽക്കുമ്പോൾ ആണ് എതിരാളി പിന്മാറിയത്.

ഇഗ സ്വിറ്റെക്

അതേസമയം വിംബിൾഡൺ ജേതാവ് കസാഖിസ്ഥാൻ താരം എലേന റിബാക്കിന എട്ടാം സീഡ് സ്പാനിഷ് താരം ഗബ്രീൻ മുഗുരുസയെ 6-3, 6-1 എന്ന സ്കോറിന് തകർത്തു അടുത്ത റൗണ്ടിലേക്ക് മുന്നേറി. തീർത്തും ഏകപക്ഷീയമായ പ്രകടനം ആണ് വിംബിൾഡൺ ജേതാവിൽ നിന്നു ഉണ്ടായത്. യുക്രെയ്ൻ താരം മാർത്തയെ 6-7, 6-1, 6-2 എന്ന സ്കോറിന് മറികടന്ന ഏഴാം സീഡ് ജെസിക്ക പെഗ്യുലയും അവസാന പതിനാറിൽ സ്ഥാനം പിടിച്ചു.

ആദ്യ റൗണ്ടിൽ സെറീന വില്യംസിനെ തകർത്ത പത്താം സീഡ് ബ്രിട്ടീഷ് താരം എമ്മ റാഡുകാനു രണ്ടാം റൗണ്ടിൽ മുൻ ലോക ഒന്നാം നമ്പർ വിക്ടോറിയ അസരങ്കയെയും തകർത്തു. 6-0, 6-2 എന്ന സ്കോറിന് അസരങ്കയെ തകർത്ത എമ്മ മത്സരത്തിൽ 5 തവണ എതിരാളിയുടെ സർവീസ് ബ്രൈക്ക് ചെയ്തു. സെറീനക്ക് എതിരെ ബേഗൽ നേടിയ എമ്മ അസരങ്കക്ക് എതിരെ ആദ്യ സെറ്റിലും ബേഗൽ നേടി.

Story Highlight : Iga Swiatek, Emma Raducanu and others into last 16 of Cincinnati open.