ദുബായ് ഓപ്പണിൽ എട്ടാം സീഡ് പെട്ര മാർട്ടിച്ചിനെ അട്ടിമറിച്ച് 19 കാരി എലേന ഫൈനലിൽ

- Advertisement -

ദുബായ് ഓപ്പണിൽ ഈ വർഷത്തെ തന്റെ മിന്നും ഫോം തുടർന്ന് എലേന റൈബകിന. രണ്ടാം സീഡ് പ്ലിസ്കോവയെ അട്ടിമറിച്ച് സെമിഫൈനലിൽ എത്തിയ താരം സെമിയിൽ എട്ടാം സീഡ് ക്രൊയേഷ്യയുടെ പെട്ര മാർട്ടിച്ചിനെ മറികടന്ന് ഫൈനലിലേക്ക് മുന്നേറി. ഇതിനു മുമ്പ് ടൂർണമെന്റിൽ നിലവിലെ ഓസ്‌ട്രേലിയൻ ഓപ്പൺ ജേതാവ് സോഫിയ കെനിനെയും താരം അട്ടിമറിച്ചിരുന്നു. 2 ടൈബ്രെക്കറുകൾ കണ്ട മത്സരത്തിൽ നേരിട്ടുള്ള സെറ്റുകൾക്ക് ആയിരുന്നു എലേനയുടെ ജയം.

ജയത്തോടെ ഈ വർഷത്തെ നാലാമത്തെ ഫൈനലിലേക്ക് ആണ് എലേന യോഗ്യത നേടിയത്. 2020 തിൽ കളിച്ച 22 കളികളിൽ 19 എണ്ണത്തിലും ജയിക്കാൻ 19 കാരിയായ താരത്തിന് ആയി. മത്സരത്തിൽ 6 ഏസുകൾ ആണ് താരം ഉതിർത്തത്. മാർട്ടിച്ച് ആവട്ടെ ഇരു സെറ്റുകളിലും ജയിക്കേണ്ട അവസരത്തിൽ നിന്നാണ് ബ്രൈക്ക് വഴങ്ങി സെറ്റ് ടൈബ്രെക്കറുകൾ വഴങ്ങിയത്. ടൂർണമെന്റിലെ തന്റെ മിന്നും പ്രകടനം ഫൈനലിലും ആവർത്തിക്കാൻ ആവും എലേനയുടെ ശ്രമം.

Advertisement