തിരിച്ചു വരവിൽ ക്ലേസ്റ്റേഴ്‌സ് മെക്‌സിക്കോയിൽ ഇറങ്ങുന്നു, എതിരാളി യൊഹാന കോന്റ

- Advertisement -

ടെന്നീസ് കളത്തിലേക്കുള്ള തന്റെ തിരിച്ചു വരവിൽ ദുബായ് ഓപ്പണിന് ശേഷം മുൻ ഗ്രാന്റ് സ്‌ലാം ജേതാവ് കിം ക്ലേസ്റ്റേഴ്‌സ് ഇന്ന് മെക്സിക്കൻ ഓപ്പണിൽ ഇറങ്ങും. ദുബായിൽ ആദ്യ റൗണ്ടിൽ പുറത്തായി എങ്കിലും മികച്ച പ്രകടനം ആണ് ഇതിഹാസ ബെൽജിയം താരം പുറത്ത് എടുത്തത്. മെക്‌സിക്കോയിൽ ആദ്യ റൗണ്ടിൽ ബ്രിട്ടീഷ് താരവും രണ്ടാം സീഡും ആയ യൊഹാന കോന്റയാണ് ക്ലേസ്റ്റേഴ്‌സിന്റെ എതിരാളി. ക്ലേസ്റ്റേഴ്‌സിന് പുറമെ ഒന്നാം സീഡ് എലേന സ്വിറ്റോലീനയും നാളെ പുലർച്ചെ കളത്തിൽ ഇറങ്ങും.

അതേസമയം ഒന്നാം റൗണ്ടിൽ അമേരിക്കൻ താരവും അഞ്ചാം സീഡും ആയ സൊളേന സ്റ്റീഫൻസും രണ്ടാം റൗണ്ടിലേക്ക് മുന്നേറി. നാട്ടുകാരി കൂടിയായ എമ്മയെ മൂന്ന് സെറ്റ് പോരാട്ടത്തിൽ ആണ് സ്റ്റീഫൻസ് ജയം കണ്ടത്. അതേസമയം അമേരിക്കൻ താരവും ഇതിഹാസതാരവും ആയ വീനസ് വില്യംസ് മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിൽ റഷ്യൻ താരം അന്ന കരോളിനയോട് തോറ്റ് പുറത്തായി. ആദ്യ സെറ്റ് നേടിയ ശേഷം ആയിരുന്നു വീനസിന്റെ തോൽവി.

Advertisement