ബാംബ്രിയുടെ ആദ്യ റൗണ്ട് എതിരാളി തോമസ് ഫാബിയാനോ

- Advertisement -

വിംബിള്‍ഡണ്‍ പുരുഷ സിംഗിള്‍സില്‍ യൂക്കി ബാംബ്രിയുടെ ആദ്യ റൗണ്ട് എതിരാളിയുടെ തീരുമാനമായി. ഇന്ന് നടന്ന ഡ്രോയിലാണ് ആരാവും താരത്തിന്റെ എതിരാളി എന്ന കാര്യം പുറത്ത് വന്നത്. ലോക റാങ്കിംഗില്‍ 121ാം റാങ്കുകാരന്‍ ഇറ്റലിയുടെ തോമസ് ഫാബിയാനോയാണ് ഇന്ത്യന്‍ താരത്തിന്റെ ആദ്യ റൗണ്ട് എതിരാളി.

ആദ്യ മത്സരം ജയിച്ചാല്‍ ഡിമിട്രോവ്-വാവറിങ്ക മത്സരത്തിലെ വിജയിയെയാവും ബാംബ്രി രണ്ടാം റൗണ്ടില്‍ നേരിടേണ്ടി വരിക.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement