Site icon Fanport

ആദ്യ റൗണ്ടിൽ പെട്ര ക്വിറ്റോവയെ വീഴ്ത്തി സ്റ്റീഫൻസ്, കെനിൻ, ഇഗ, മുഗുരുസ മുന്നോട്ട്

വിംബിൾഡൺ ആദ്യ റൗണ്ടിൽ പുറത്തായി രണ്ടു തവണ വിംബിൾഡൺ ജേതാവും പത്താം സീഡുമായ പെട്ര ക്വിറ്റോവ. സീഡ് ചെയ്യാത്ത അമേരിക്കൻ താരവും മുൻ ഗ്രാന്റ് സ്‌ലാം ജേതാവും ആയ സ്ലോനെ സ്റ്റീഫൻസ് ആണ് ക്വിറ്റോവയെ അട്ടിമറിച്ചത്‌. 6-3, 6-4 എന്ന നേരിട്ടുള്ള സെറ്റുകൾക്ക് ആണ് ചെക് റിപ്പബ്ലിക് താരം പരാജയം വഴങ്ങിയത്. ഒരു തവണ ബ്രേക്ക് വഴങ്ങിയ സ്റ്റീഫൻസ് മൂന്നു തവണ എതിരാളിയുടെ സർവീസ് ഭേദിച്ചു. പുരുഷ വിഭാഗത്തിൽ സിറ്റിപാസിന് പിറകെ വനിത വിഭാഗത്തിൽ വലിയ അട്ടിമറി ആയി ഇത്. അതേസമയം പ്രമുഖ താരങ്ങൾ ആദ്യ റൗണ്ട് അനായാസം ജയിക്കുന്നത് ആണ് കണ്ടത്. ചൈനീസ് താരം വാങിനു എതിരെ ആധികാരിക ജയം ആണ് നാലാം സീഡ് അമേരിക്കൻ താരം സോഫിയ കെനിൻ നേടിയത്. ആദ്യ സെറ്റിൽ ഒരു ബ്രൈക്കും രണ്ടാം സെറ്റിൽ ഇരട്ട ബ്രൈക്കും നേടിയ കെനിൻ 6-4, 6-2 എന്ന സ്കോറിന് ആണ് ജയം കണ്ടത്.

സീഡ് ചെയ്യാത്ത ഡബിൾസ് സ്‌പെഷ്യലിസ്റ്റ് ഷിയ്ക്ക് എതിരെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് കഴിഞ്ഞ കൊല്ലത്തെ ഫ്രഞ്ച് ഓപ്പൺ ജേതാവും ഏഴാം സീഡും ആയ പോളണ്ട് താരം ഇഗ സ്വിയാറ്റക് മറികടന്നത്. 6-4, 6-4 എന്ന സ്കോറിന് ആണ് ഇഗയുടെ ജയം. അതേസമയം വെറും 41 മിനിറ്റുകൾക്ക് ഉള്ളിൽ ഫ്രഞ്ച് താരം ഫിയോന ഫെരോയെ തകർക്കുന്ന 11 സീഡും മുൻ ജേതാവും ആയ സ്പാനിഷ് താരം ഗബ്രീൻ മുഗുരുസ അതുഗ്രൻ പ്രകടനം ആണ് പുറത്ത് എടുത്തത്. ഒരു തവണ ബ്രൈക്ക് വഴങ്ങിയെങ്കിലും 6-0, 6-1 എന്ന സ്കോറിന് ആയിരുന്നു ഏഴു തവണ ബ്രൈക്ക് കണ്ടത്തിയ മുഗുരുസയുടെ ജയം. അതേസമയം 26 സീഡ് പെട്ര മാർട്ടിച് പുറത്തായപ്പോൾ 23 സീഡ് മാഡിസൺ കീയ്സ് രണ്ടാം റൗണ്ടിലേക്ക് അനായാസം മുന്നേറി.

Exit mobile version