എതിരാളികൾ പിന്മാറി മിക്സഡ് ഡബിൾസിൽ സാനിയ സഖ്യം ക്വാർട്ടർ ഫൈനലിൽ

മിക്സഡ് ഡബിൾസിൽ വിംബിൾഡൺ പ്രീ ക്വാർട്ടർ ഫൈനലിൽ എതിരാളികൾ പിന്മാറിയതോടെ ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി ഇന്ത്യയുടെ സാനിയ മിർസ സഖ്യം. സാനിയയും ക്രൊയേഷ്യൻ താരം മറ്റെ പാവിച്ചും അടങ്ങിയ സഖ്യം ക്രൊയേഷ്യൻ താരം ഇവാൻ ഡോഡിഗ്, തായ്‌വാൻ താരം ലതിശ ചാൻ സഖ്യത്തിന്റെ പിൻ മാറലോടെ ആണ് ക്വാർട്ടർ ഫൈനലിൽ എത്തിയത്.

വിംബിൾഡണിൽ ആറാം സീഡ് ആണ് കരിയറിലെ അവസാന വർഷം മത്സരിക്കുന്ന സാനിയ മിർസ സഖ്യം. ക്വാർട്ടർ ഫൈനലിൽ ബ്രസീലിയൻ സഖ്യം ആയ ബ്രൂണോ സുവാരസ്, ബിയാട്രിസ് ഹദ്ദാദ് എന്നിവരെ 4-6, 6-3, 6-0 എന്ന സ്കോറിന് തോൽപ്പിച്ചു വരുന്ന നാലാം സീഡ് കനേഡിയൻ, ഓസ്‌ട്രേലിയൻ സഖ്യം ആയ ഗബ്രിയേല ദബ്രോവ്സ്കി, ജോൺ പീർസ് സഖ്യം ആണ് സാനിയ സഖ്യത്തിന്റെ എതിരാളികൾ.