എന്തൊരു മനുഷ്യൻ! കരിയറിലെ മുപ്പതാം ഗ്രാന്റ് സ്‌ലാം ഫൈനലിൽ നൊവാക് ജ്യോക്കോവിച്ച്

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

നന്നായി കളിച്ചിട്ടും നേരിട്ടുള്ള സെറ്റുകൾക്ക് തന്റെ ആദ്യ സെമിഫൈനലിൽ തോൽവി വഴങ്ങി കനേഡിയൻ യുവതാരം ഡെന്നിസ് ഷപോവലോവ്. പത്താം സീഡ് ആയ കനേഡിയൻ താരത്തെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്ത ഒന്നാം നമ്പർ താരമായ ജ്യോക്കോവിച്ച് കരിയറിലെ മുപ്പതാം ഗ്രാന്റ് സ്‌ലാം ഫൈനലിലേക്കും ഏഴാം വിംബിൾഡൺ ഫൈനലിലേക്കും ആണ് മുന്നേറിയത്. ഇതോടെ റോജർ ഫെഡററുടെ 31 ഗ്രാന്റ് സ്‌ലാം ഫൈനൽ നേട്ടങ്ങൾ എന്ന റെക്കോർഡിന് തൊട്ടുപിറകിൽ എത്തി ജ്യോക്കോവിച്ച്. ഫെഡറർ, നദാൽ എന്നിവരുടെ 20 ഗ്രാന്റ് സ്‌ലാം നേട്ടങ്ങൾ എന്ന റെക്കോർഡിനു ഒപ്പം എത്താൻ ലക്ഷ്യമിടുന്ന ജ്യോക്കോവിച്ച് തന്റെ ആറാം വിംബിൾഡൺ കിരീടം കൂടിയാണ് ലക്ഷ്യം വക്കുക. നേരിട്ടുള്ള സെറ്റുകൾ എന്ന സ്‌കോർ സൂചിപ്പിക്കുന്ന പോലെ ഏകപക്ഷീയമായ ജയം ആയിരുന്നില്ല ജ്യോക്കോവിച്ച് ഇന്ന് നേടിയത്. മികച്ച പോരാട്ടം തന്നെയാണ് ഷപോവലോവ് ജ്യോക്കോവിച്ചിനു നൽകിയത്.

ആദ്യ സെറ്റിൽ തന്നെ നീണ്ടൻ റാലികൾ കണ്ട മത്സരത്തിൽ തന്റെ മനോഹരമായ ഒറ്റക്കയ്യൻ ബാക് ഹാന്റു ഷോട്ടുകളുമായി നന്നായി ഷപോവലോവ് ജ്യോക്കോവിച്ചിനെ ബുദ്ധിമുട്ടിച്ചു. സെറ്റിൽ തുടക്കത്തിൽ ബ്രൈക്ക് കണ്ടത്തിയ കനേഡിയൻ താരം മുന്തൂക്കവും നേടി. എന്നാൽ സെറ്റിനായി സർവീസ് ചെയ്യാൻ തുടങ്ങിയ കനേഡിയൻ താരത്തിന്റെ പിഴവ് മുതലെടുത്ത് ലേശം ഭാഗ്യം കൂടി തുണച്ചപ്പോൾ ജ്യോക്കോവിച്ച് ബ്രൈക്ക് തിരിച്ചു പിടിച്ചു. നിർണായക, സമ്മർദ്ദ ഘട്ടത്തിൽ കളി കൈവിടുന്ന ഷപോവലോവ് മത്സരത്തിൽ തുടർന്ന് തുടർക്കാഴ്ച ആയിരുന്നു. ടൈബ്രേക്കറിലേക്ക് ഇങ്ങനെ നീട്ടിയ സെറ്റ് കയ്യിലാക്കി ജ്യോക്കോവിച്ച് മത്സരത്തിൽ ആധിപത്യം നേടി. രണ്ടാം സെറ്റിൽ 40-0 എന്ന നിലയിൽ പോലും ബ്രൈക്ക് പോയിന്റുകൾ ഷപോവലോവ് സൃഷ്ടിച്ചു. എന്നാൽ അസാധാരണ പ്രതിരോധവും ആയി ഇതൊക്കെ രക്ഷിച്ചു എടുക്കുന്ന ജ്യോക്കോവിച്ച് എന്ന ഒരിക്കലും വിട്ട് കൊടുക്കാത്ത പോരാളിയെ ആണ് തുടർന്ന് കണ്ടത്.

ഒടുവിൽ ഷപോവലോവിന്റെ അവസാന സർവീസ് ഭേദിച്ചു സെറ്റ് 7-5 നു നേടി ജ്യോക്കോവിച്ച് മത്സരം ഒരു സെറ്റ് മാത്രം അകലെയാക്കി. മൂന്നാം സെറ്റിലും ബ്രൈക്ക് പോയിന്റുകൾ ഏതു സമ്മർദ്ദത്തിലും രക്ഷിച്ചു എടുത്ത ജ്യോക്കോവിച്ച് നിരന്തരം കനേഡിയൻ താരത്തെ പരീക്ഷിച്ചു. ഇടക്ക് ബ്രൈക്ക് പോയിന്റുകൾ ഷപോവലോവും രക്ഷിച്ചു. രണ്ടാം സെറ്റിൽ എന്ന പോലെ അവസാന സർവീസ് ഒരിക്കൽ കൂടി ബ്രൈക്ക് ചെയ്തു സെറ്റ് 7-5 നു നേടി ജ്യോക്കോവിച്ച് ഫൈനൽ ഉറപ്പിക്കുക ആയിരുന്നു. മത്സരത്തിൽ 10 ബ്രൈക്ക് പോയിന്റുകൾ സൃഷ്ടിച്ച ജ്യോക്കോവിച്ച് 3 എണ്ണം സ്വന്തമാക്കിയപ്പോൾ ഷപോവലോവിനു 11 ബ്രൈക്ക് പോയിന്റുകളിൽ വെറും ഒരെണ്ണം മാത്രമാണ് സ്വന്തം പേരിൽ ആക്കാൻ പറ്റിയത്. സമ്മർദ്ദത്തിൽ അടിപതറിയത് ആണ് നനനയി കളിച്ചിട്ടും കനേഡിയൻ താരം നേരിട്ടുള്ള സെറ്റുകളിൽ തോൽക്കാൻ കാരണം. റെക്കോർഡുകൾ ഒന്നിന് പിറകെ ഒന്നായി തകർത്തു മുന്നേറുന്ന ജ്യോക്കോവിച്ച് ഫൈനലിൽ ഇറ്റാലിയൻ താരവും ഏഴാം സീഡും ആയ മറ്റെയോ ബരെറ്റിനിയെ ആണ് നേരിടുക.