സംശയം വേണ്ട! അനായാസം സെമിഫൈനലിൽ എത്തി ജ്യോക്കോവിച്ച്

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

വിംബിൾഡൺ ക്വാർട്ടർ ഫൈനലിൽ സീഡ് ചെയ്യാത്ത ഹംഗേറിയൻ താരം മാർട്ടൻ ഫുസ്കോവ്ചിനെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്തു ലോക ഒന്നാം നമ്പർ നൊവാക് ജ്യോക്കോവിച്ച്. തന്റെ 41 മത്തെയും പത്താമത്തെയും വിംബിൾഡൺ സെമിഫൈനൽ നേട്ടം കൂടിയായി സെർബിയൻ താരത്തിന് ഇത്. ഹാർഡ് കോർട്ട്, കളിമണ്ണ് കോർട്ട്, പുൽ കോർട്ട് എന്നീ മൂന്നു ഗ്രാന്റ് സ്ലാമുകളിലും 10 തവണ സെമിഫൈനൽ കളിക്കുന്ന ആദ്യ താരം കൂടിയായി ജ്യോക്കോവിച്ച്. ഒപ്പം പുൽ മൈതാനത്ത് തന്റെ നൂറാം ജയവും ജ്യോക്കോവിച്ച് കുറിച്ചു. ഇരട്ട ബ്രൈക്കുകൾ തുടക്കത്തിൽ തന്നെ കണ്ടത്തിയ ജ്യോക്കോവിച്ച് ആദ്യ സെറ്റിൽ പെട്ടെന്ന് തന്നെ 5-0 നു മുന്നിലെത്തി അനായാസ ജയത്തിന്റെ സൂചന നൽകി. എന്നാൽ ഒരു ബ്രൈക്ക് തിരിച്ചു പിടിച്ചു പൊരുതിയ ഹംഗേറിയൻ താരത്തിന് പക്ഷെ സെറ്റ് 6-3 നു കൈവിടേണ്ടി വന്നു.

രണ്ടാം സെറ്റിൽ കൂടുതൽ പിടിച്ചു നിൽക്കുന്ന ഹംഗേറിയൻ താരത്തെയാണ് കണ്ടത്. എന്നാൽ നിർണായക ബ്രൈക്ക് കണ്ടത്തി ജ്യോക്കോവിച്ച് മുന്നിലെത്തി. എന്നാൽ തൊട്ടടുത്ത ജ്യോക്കോവിച്ചിന്റെ സർവീസിൽ ഫുസ്കോവ്ച് ബ്രൈക്ക് 3 പോയിന്റുകൾ സൃഷ്ടിച്ചു. എന്നാൽ ഇത് അനായാസം രക്ഷിച്ച ജ്യോക്കോവിച്ച് സെറ്റ് 6-4 നു സ്വന്തം പേരിൽ കുറിച്ചു. മൂന്നാം സെറ്റിൽ ആദ്യം തന്നെ ബ്രൈക്ക് കണ്ടത്തുന്ന ജ്യോക്കോവിച്ചിനെയാണ് കണ്ടത്. പലപ്പോഴും സർവീസ് നിലനിർത്താൻ ഹംഗേറിയൻ താരം പാട് പെട്ടു. തുടർന്ന് ബ്രൈക്ക് അവസരങ്ങൾ ലഭിച്ചു എങ്കിലും ബ്രൈക്ക് കണ്ടത്താൻ ജ്യോക്കോവിച്ചിനു ആയില്ല. എന്നാൽ അനായാസം സർവീസ് നിലനിർത്തിയ ജ്യോക്കോവിച്ച് സെറ്റ് 6-4 നു നേടി 5 തവണ വിംബിൾഡൺ ജേതാവ് ആയ ജ്യോക്കോവിച്ച് തന്റെ പത്താം സെമിഫൈനലിലേക്ക് മുന്നേറി. നിലവിലെ ഫോമിൽ കിരീടം ആരും സ്വപ്നം കാണണ്ട എന്ന സൂചന തന്നെയാണ് ജ്യോക്കോവിച്ച് നൽകുന്നത്.