ആധികാരികം മെദ്വദേവ്, ബരെറ്റിനി, സിലിച്ച്, നിക് മുന്നോട്ട്

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

വിംബിൾഡൺ രണ്ടാം റൗണ്ടിൽ 18 കാരനായ സ്പാനിഷ് യുവ താരം കാർലോസ് അൽകാരസ് ഗാർഫിയെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്തു രണ്ടാം സീഡ് റഷ്യയുടെ ഡാനിൽ മെദ്വദേവ് മുന്നോട്ട്. ആദ്യ സെറ്റിൽ യുവതാരത്തിൽ നിന്നു പോരാട്ടം നേരിട്ട മെദ്വദേവ് ബ്രൈക്ക് പോയിന്റ് നേടിയെങ്കിലും സെറ്റിനായി സർവ് ചെയ്യുമ്പോൾ ബ്രൈക്ക് വഴങ്ങി. എന്നാൽ തൊട്ടടുത്ത സർവീസ് തിരിച്ചു ബ്രൈക്ക് ചെയ്തു 6-4 നു സെറ്റ് നേടി മെദ്വദേവ് മത്സരത്തിൽ മുന്നിലെത്തി. തുടർന്ന് വലിയ അവസരം രണ്ടും മൂന്നും സെറ്റുകളിൽ മെദ്വദേവ് എതിരാളിക്ക് നൽകിയില്ല. 6-1, 6-2 എന്ന സ്കോറിന് രണ്ടും മൂന്നും സെറ്റുകൾ നേടിയ മെദ്വദേവ് മൂന്നാം റൗണ്ടിലേക്ക് ആധികാരികമായി മുന്നേറി. മത്സരത്തിൽ 2 തവണ ബ്രൈക്ക് വഴങ്ങിയെങ്കിലും 7 തവണയാണ് സ്പാനിഷ് താരത്തെ മെദ്വദേവ് ബ്രൈക്ക് ചെയ്തത്. അമേരിക്കൻ പോരാട്ടത്തിൽ സ്റ്റീവ് ജോൺസനെ 5 സെറ്റിൽ അതിജീവിച്ച 31 സീഡ് ടൈയിലർ ഫ്രിറ്റ്സും മൂന്നാം റൗണ്ടിൽ എത്തി.

ഡച്ച് താരം ബോറ്റിക്കിന്‌ മേൽ മൂന്നു സെറ്റിന്റെ ആധികാരിക ജയം ആണ് ഏഴാം സീഡ് ഇറ്റാലിയൻ താരം മറ്റെയോ ബരെറ്റിനി കുറിച്ചത്. ആദ്യ രണ്ടു സെറ്റുകളിൽ ഓരോ ബ്രൈക്കുകൾ കണ്ടത്തിയ ബരെറ്റിനി 6-3, 6-4 എന്ന സ്കോറിന് ആദ്യ രണ്ടു സെറ്റുകൾ സ്വന്തമാക്കി. മൂന്നാം സെറ്റ് ടൈബ്രേക്കറിലൂടെ ജയിച്ചു കയറിയ താരം മൂന്നാം റൗണ്ടിലേക്ക് മാർച്ച് ചെയ്തു. അതേസമയം ഫ്രഞ്ച് താരം ബെഞ്ചമിൻ ബോൻസിയെ നാലു സെറ്റ് പോരാട്ടത്തിൽ ആണ് 32 സീഡ് മാരിൻ സിലിച്ച് അതിജീവിച്ചത്. സിലിച്ച് 16 ഉം ഫ്രഞ്ച് താരം 19 ഏസുകൾ അടിച്ച മത്സരത്തിൽ 6-4, 3-6, 6-3, 7-6 എന്ന സ്കോറിന് ആണ് സിലിച്ച് ജയിച്ചത്. അതേസമയം ഇറ്റാലിയൻ താരം ഗിയലുങ്ക മാഗറിനോട് നേരിട്ടുള്ള സെറ്റുകൾക്ക് ജയിച്ചു ഓസ്‌ട്രേലിയൻ താരം നിക് ക്യൂരിയോസും മൂന്നാം റൗണ്ടിൽ എത്തി. ആദ്യ സെറ്റ് ടൈബ്രേക്കറിൽ ജയിച്ച നിക് 6-4, 6-4 എന്ന സ്കോറിന് രണ്ടും മൂന്നും സെറ്റുകൾ ജയിച്ചു. 29 ഏസുകൾ മത്സരത്തിൽ അടിച്ച നിക് പതിവ് പോലെ ആരാധകരെ ത്രില്ലടിപ്പിക്കുക തന്നെ ചെയ്തു.