വിവാദ മത്സരത്തിന് ശേഷം സിറ്റിപാസിനും കിർഗിയോസിനും പിഴ

ഇന്നലെ വിവാദമായ സ്റ്റെഫനോസ് സിറ്റിപാസ്, നിക് കിർഗിയോസ് മത്സരത്തിൽ മോശം പെരുമാറ്റം നടത്തിയ താരങ്ങൾക്ക് പിഴ. ദേഷ്യത്തോടെ പന്ത് കാണികൾക്ക് നേരെ അടിച്ചു വിട്ട സിറ്റിപാസിനു 10,000 ഡോളർ പിഴയാണ് വിധിച്ചത്.

അതേസമയം നിരന്തരം പ്രകോപനപരമായ രീതിയിൽ ഒച്ചയുണ്ടാക്കി കളിച്ച കിർഗിയോസിന് 4000 ഡോളർ പിഴയും വിധിച്ചു. നാലു സെറ്റ് നീണ്ട മത്സരത്തിൽ കിർഗിയോസ് ആണ് ജയം കണ്ടത്. മത്സര ശേഷം ഇരു താരങ്ങളും പരസ്പരം വിമർശിച്ച് രംഗത്ത് വന്നിരുന്നു.