ദക്ഷിണ കൊറിയൻ താരത്തിന്റെ വെല്ലുവിളി അതിജീവിച്ച് ജ്യോക്കോവിച്ച് രണ്ടാം റൗണ്ടിൽ

വിംബിൾഡൺ ആദ്യ റൗണ്ടിൽ ദക്ഷിണ കൊറിയൻ താരം കോൺ സൂൻ വൂവിന്റെ വെല്ലുവിളി അതിജീവിച്ചു ഒന്നാം സീഡ് നൊവാക് ജ്യോക്കോവിച്ച് രണ്ടാം റൗണ്ടിൽ കടന്നു. നാലു സെറ്റ് പോരാട്ടത്തിന് ഒടുവിൽ ആണ് ജ്യോക്കോവിച്ച് ജയം കണ്ടത്‌. വിംബിൾഡണിൽ ആറു തവണ ജേതാവ് ആയ താരത്തിന്റെ 80 മത്തെ ജയം ആണ് ഇത്. ഇതോടെ നാലു ഗ്രാന്റ് സ്‌ലാമുകളിലും 80 തിൽ അധികം ജയം കുറിക്കുന്ന ആദ്യ താരമായി ജ്യോക്കോവിച്ച് മാറി. സീഡ് ചെയ്യാത്ത കൊറിയൻ താരം സെർബിയൻ താരത്തിന് നേരിയ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത് ആണ് മത്സരത്തിൽ കണ്ടത്. ആദ്യ സെറ്റിൽ തന്നെ ജ്യോക്കോവിച്ചിന് എതിരെ ബ്രൈക്ക് കണ്ടത്തിയ കൊറിയൻ താരം എല്ലാവരെയും ഞെട്ടിച്ചു. എന്നാൽ ബ്രൈക്ക് തിരിച്ചു പിടിച്ചു ഒരിക്കൽ കൂടി ബ്രൈക്ക് കണ്ടത്തിയ ജ്യോക്കോവിച്ച് ആദ്യ സെറ്റ് 6-3 നു സ്വന്തം പേരിൽ കുറിച്ചു.

Screenshot 20220627 210400

എന്നാൽ രണ്ടാം സെറ്റിലും തന്റെ മികവ് തുടർന്ന കൊറിയൻ താരം ഒരിക്കൽ കൂടി ജ്യോക്കോവിച്ചിന്റെ സർവീസ് ഭേദിച്ചു. തുടർന്ന് സെറ്റ് 6-3 നു നേടി കൊറിയൻ താരം മത്സരത്തിൽ ഒപ്പം എത്തി. നീളൻ റാലികളിൽ കൊറിയൻ താരം മികവ് കാണിക്കുന്ന സമയത്തും തന്റെ മികവ് തുടർന്ന ജ്യോക്കോവിച്ച് മൂന്നാം സെറ്റിൽ അവസാനം നിർണായക ബ്രൈക്ക് നേടി സെറ്റ് 6-3 നു നേടി. നാലാം സെറ്റിലും ബ്രൈക്ക് കണ്ടത്താൻ ആയ മുൻ ലോക ഒന്നാം നമ്പർ നാലാം സെറ്റ് 6-4 നു നേടി രണ്ടാം റൗണ്ട് ഉറപ്പിച്ചു. സെന്റർ കോർട്ടിൽ ആരാധകർ നിറഞ്ഞ കയ്യടികളോടെ ആണ് കൊറിയൻ താരത്തെ യാത്ര ആക്കിയത്. 15 ഏസുകൾ ഉതിർത്ത ജ്യോക്കോവിച്ചിൽ നിന്നു മികച്ച പ്രകടനം തന്നെയാണ് ആദ്യ റൗണ്ടിൽ കാണാൻ ആയത്. അതേസമയം പല തവണ മഴ മുടക്കിയ മത്സരത്തിൽ സ്പാനിഷ് താരം പാബ്ലോയെ 6-0, 7-6, 6-3 എന്ന നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ചു ഒമ്പതാം സീഡും ബ്രിട്ടീഷ് ഒന്നാം നമ്പറും ആയ കാമറൂൺ നോറിയും രണ്ടാം റൗണ്ടിൽ എത്തി.