Picsart 23 07 11 23 26 19 869

കരിയറിലെ ആദ്യ ഗ്രാന്റ് സ്ലാം സെമിഫൈനലിലേക്ക് മുന്നേറി യാനിക് സിന്നർ

കരിയറിൽ ആദ്യമായി ഒരു ഗ്രാന്റ് സ്ലാം സെമിഫൈനലിലേക്ക് മുന്നേറി 21 കാരനായ എട്ടാം സീഡ് ഇറ്റാലിയൻ താരം യാനിക് സിന്നർ. സീഡ് ചെയ്യാത്ത റഷ്യൻ താരം റോമൻ സഫുയിലിനെ നാലു സെറ്റ് പോരാട്ടത്തിൽ ആണ് സിന്നർ മറികടന്നത്. ടൂർണമെന്റിൽ ഇത് വരെ റാങ്കിൽ വളരെ പിന്നിൽ ആയവരെ നേരിട്ട സിന്നർ 2007 നു ശേഷം വിംബിൾഡൺ സെമിഫൈനലിൽ എത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ്.

മത്സരത്തിൽ 14 ഏസുകൾ ഉതിർത്ത സിന്നർ 6 തവണ എതിരാളിയുടെ സർവീസ് ബ്രേക്ക് ചെയ്തു. ആദ്യ സെറ്റ് 6-4 നു ജയിച്ച സിന്നർ പക്ഷെ രണ്ടാം സെറ്റ് 6-3 നു കൈവിട്ടു. എന്നാൽ മൂന്നും നാലും സെറ്റുകൾ 6-2, 6-2 എന്ന സ്കോറിന് ആണ് ജയം കണ്ടത്. വിംബിൾഡൺ സെമിഫൈനലിൽ എത്തുന്ന മൂന്നാമത്തെ മാത്രം ഇറ്റാലിയൻ താരമായും സിന്നർ മാറി.

Exit mobile version