
റോജർ ഫെഡറർക്ക് റെക്കോർഡ് എട്ടാം വിംബിൾഡൺ കിരീടം. നേരിട്ടുള്ള സെറ്റുകൾക്ക് സിലിച്ചിനെ തോൽപിച്ചാണ് ഫെഡറർ കിരീടം സ്വന്തമാക്കിയത്. സ്കോർ 6-3,6-1,6-4. രണ്ടാം സെറ്റിനിടയിൽ കാലിനേറ്റ പരിക്കിനോട് പൊരുതിയാണ് സിലിച്ച് മത്സരം പൂർത്തിയാക്കിയത്.
രണ്ടാം സെറ്റിൽ ഫെഡറർ 3-0 ന് മുന്നിട്ടു നിൽക്കുന്ന സമയത്താണ് സിലിച്ചിന് പരിക്ക് പറ്റിയത്. മത്സരം തുടരാൻ പറ്റുമോ എന്ന് ഉറപ്പില്ലാത്ത സാഹചര്യത്തിൽ സിലിച്ച് കരഞ്ഞുകൊണ്ടാണ് ഫിസിയോയുടെ കൂടെ ചികിത്സ പൂർത്തിയാക്കിയത്. തുടർന്ന് മത്സരത്തിലേക്ക് തിരിച്ചു വന്നെങ്കിലും ഫെഡറർക്ക് വെല്ലുവിളി സൃഷ്ട്ടിക്കാൻ സിലിച്ചിനായില്ല.
35കാരനായ ഫെഡറർ 2012നു ശേഷം ആദ്യമായാണ് വിംബിൾഡൺ കിരീടം നേരിടുന്നത്. ഈ വിജയത്തോടെ വിംബിൾഡണിന്റെ ചരിത്രത്തിൽ എട്ട് കിരീടങ്ങൾ നേടുന്ന താരം എന്ന നേട്ടവും ഫെഡറർ സ്വന്തമാക്കി. ഏഴു കീരിടങ്ങൾ വീതം നേടിയ പീറ്റ് സാംപ്രസിന്റെയും വില്യം റെൻഷോയുടെയും റെക്കോർഡാണ് ഫെഡറർ മറികടന്നത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial