വിംബിൾഡണിൽ അട്ടിമറി, മൂന്നാം സീഡ് പ്ലിസ്കോവ പുറത്ത്

- Advertisement -

പുരുഷവിഭാഗത്തിൽ ചെറിയ അട്ടിമറികൾ കണ്ടെങ്കിലും വിംബിൾഡണിലെ ഇത് വരെയുള്ള ഏറ്റവും വലിയ ഞെട്ടൽ ഇന്നലെ വനിത വിഭാഗത്തിൽ തന്നെയായിരുന്നു. ആദ്യ സെറ്റ് നേടി അനായാസ ജയം തേടിയ മൂന്നാം സീഡും ചെക്ക് താരവുമായ പ്ലിസ്കോവയെ റെയ്ബറിക്കോവയാണ് 3 സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിൽ അട്ടിമറിച്ചത്.

ലോക 87 റാങ്ക് കാരിയായ റെയ്ബറിക്കോവ 3-6, 7-5, 6-2 എന്ന സ്‌കോറിനാണ് പ്ലിസ്കോവയെ മറികടന്നത്. 7 മാസത്തെ പരിക്കിൽ നിന്ന് ഈ കഴിഞ്ഞ ഫെബ്രവരിയിൽ മാത്രം തിരിച്ചെത്തിയ 28 കാരിയായ സ്ലൊവാക്കിയൻ താരത്തെ സംബന്ധിച്ച് ഇരട്ടി മധുരമായി ഈ ജയം. അതേ സമയം ജർമ്മൻ താരവും ലോക ഒന്നാം നമ്പറുമായ കെർബർ നേരിട്ടുള്ള സെറ്റുകൾക്ക്(7-5, 7-5) ഫ്ലിപ്ക്കൻസിനെ മറികടന്ന് മൂന്നാം റൗണ്ടിലേക്ക് മുന്നേറി.

ഒപ്പം കരോളിയൻ വോസിനിയാക്കി, റഡ്വാസ്ക, മുഗുരേസ എന്നീ പ്രമുഖരും അനായാസ ജയവുമായി വനിതാവിഭാഗത്തിൽ മൂന്നാം റൗണ്ടിലെത്തി. വിംബിൾഡണിൽ ഇന്ന് നടക്കുന്ന മൂന്നാം റൗണ്ട് പോരാട്ടങ്ങൾക്കായി വീനസ് വില്യംസ്, അസരങ്ക, കോന്റ, സിമോണ ഹാലപ് എന്നിവരും ഇറങ്ങും.

അതേ സമയം പുരുഷവിഭാഗം ഡബിൾസിൽ ഇന്ത്യയുടെ ലിയാണ്ടർ പേസ് സഖ്യം ആദ്യ റൗണ്ടിൽ പുറത്തായെങ്കിലും റോഹൻ ബോപ്പണ്ണ സഖ്യം രണ്ടാം റൗണ്ടിലെത്തിയത് ഇന്ത്യക്ക് ആശ്വാസമായി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement