നദാൽ, മറെ പ്രീ ക്വാർട്ടറിൽ

- Advertisement -

സീസണിലെ മിന്നുന്ന ഫോം തുടരുന്ന റാഫേൽ നദാൽ വിംബിൾഡണിന്റെ പ്രീ ക്വാർട്ടറിൽ പ്രവേശിച്ചു. റഷ്യയുടെ യുവതാരം കാഞ്ചനോവിനെതിരെ അനായാസമായിരുന്നു നദാലിന്റെ വിജയം. വിംബിൾഡണിന്റെ ഫൈനൽ വരെ എത്താൻ കഴിഞ്ഞാൽ ആന്റി മറെയിൽ നിന്ന് ഒന്നാം സീഡ് പട്ടം സ്വന്തമാക്കാൻ നദാലിന് സാധിക്കും എന്നതും, ആന്റിയും നദാലും സെമിയിൽ ഏറ്റുമുട്ടാൻ സാധ്യതയുണ്ടെന്നതും ഇത്തവണത്തെ വിംബിൾഡൺ കൂടുതൽ ആവേശകരമാക്കുന്നുണ്ട്. അതേസമയം ഇറ്റലിയുടെ ഫോഗിനിക്കെതിരെ നാല് സെറ്റുകളിൽ വിജയിച്ച് ആന്റി മറെയും പ്രീക്വാർട്ടറിലേക്ക് മുന്നേറിയിട്ടുണ്ട്. ഫ്രാൻസിന്റെ പെയറെ, ദക്ഷിണാഫ്രിക്കയുടെ ആൻഡേഴ്‌സൺ, ക്രൊയേഷ്യയുടെ സിലിച്ച്, മുള്ളർ എന്നിവർ പ്രീ ക്വാർട്ടറിലേക്ക് കടന്നപ്പോൾ ജപ്പാന്റെ നിഷിക്കോരി അപ്രതീക്ഷിത തോൽവി ഏറ്റുവാങ്ങി. സ്പെയിനിന്റെ അഗൂതാണ് ജപ്പാൻ താരത്തിനെ നാലു സെറ്റുകളിൽ തകർത്തത്‌. പുരുഷ ഡിസ്‌ബിൾസിൽ ഇന്ത്യൻ ജോഡികളായിരുന്ന രാജ-ശരൺ സഖ്യം ഇന്ത്യൻ വംശജനായ രാജീവ് റാം സഖ്യത്തോട് കടുത്തൊരു മത്സരത്തിൽ തോറ്റ് പുറത്തായി. ഇന്ത്യയുടെ രോഹൻ ബൊപ്പണ്ണ അടങ്ങിയ സഖ്യവും ഇന്നലെ പരാജയം രുചിച്ചു.

വനിതകളിൽ ഹാലെപ്, വീനസ്, വോസ്നിയാക്കി, കോണ്ട, അസറെങ്ക, സ്വിറ്റൊലിന എന്നിവർ പ്രീക്വാർട്ടറിലേക്ക് മുന്നേറിയപ്പോൾ എട്ടാം സീഡ് സിബുൽക്കോവയ്ക്ക് അടിതെറ്റി. മിക്സഡ് ഡബിൾസിൽ ഇന്ത്യൻ പ്രതീക്ഷയായ ശരൺ സഖ്യവും, ലിയാണ്ടർ പേസ് സഖ്യവും പുറത്തായി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement