വിംബിൾഡണിൽ പരിക്കിന്റെ നിഴൽ

- Advertisement -

യുവതാരങ്ങളിൽ ശ്രദ്ധേയനായ നിക് കൈരഗോയിസ് പരിക്കേറ്റ് പിന്മാറിയതിന് പിന്നാലെ ഇന്നലെ നടന്ന ഫെഡററുടെ മത്സരത്തിലും, മുൻ ചാമ്പ്യൻ നൊവാക് ജോക്കോവിച്ചിന്റെ എതിരാളിയും പരിക്ക് മൂലം പിന്മാറി. ഫെഡററുടെ എതിരാളിയായിരുന്ന ഡോൽഗോപോളോവും, ജോക്കോവിച്ചിന്റെ എതിരാളി ക്ളിസാനും ആണ് പരിക്കിനെ തുടർന്ന് മത്സരം പാതിവഴിയിൽ അവസാനിപ്പിച്ചത്.

ഇത്തവണത്തെ ഗ്രാസ് സീസണിൽ ശ്രദ്ധേയ പ്രകടനം കാഴ്ച വച്ച ലോപ്പസും, സെർബിയയുടെ ടിപ്സറാവിച്ചും പരിക്കിനെ തുടർന്ന് പിന്മാറി. ഇന്നലെ നടന്ന പുരുഷവിഭാഗ മത്സരങ്ങളിൽ ഫെഡറർ, ജോക്കോവിച്ച്, ഇസ്നർ, തിം, ദിമിത്രോവ്, ബെർഡിച്ച് എന്നിവർ രണ്ടാം റൗണ്ടിൽ പ്രവേശിച്ചു. വനിതകളിൽ ഒന്നാം സീഡ് കെർബർ, വോസ്നിയാക്കി കുസ്നെറ്റ്സോവ, മുഗുറുസ, പ്ലിസ്‌കോവ റഡ്വാൻസ്ക മുതലായ പ്രമുഖരെല്ലാം രണ്ടാം റൗണ്ടിൽ പ്രവേശിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement