
അഞ്ചു തവണ ചാമ്പ്യനായ വീനസ് വില്യംസിനെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ച് സ്പെയിൻ താരം ഗാർബിനെ മുഗുറുസക്ക് ആദ്യ വിംബിൾഡൺ കിരീടം. സ്കോർ 7 – 5 6 -0. ഇതോടെ 9 വർഷത്തിനിടെ ഒരു മേജർ കിരീടം നേടാമെന്ന വീനസ് വില്യംസിന്റെ മോഹങ്ങൾ ഇല്ലാതായി.
ആദ്യ സെറ്റിൽ ഒപ്പത്തിനൊപ്പം പൊരുതിയ വീനസ് രണ്ടാം പകുതിയിൽ മുഗുറുസയുടെ പ്രകടനത്തിന് മുന്നിൽ പിടിച്ചു നില്ക്കാൻ കഴിയാതെ സെറ്റും കിരീടവും അടിയറവുവെക്കുകയായിരുന്നു. ആദ്യ സെറ്റിൽ രണ്ട് സെറ്റ് പോയിന്റ് അതിജീവിച്ചാണ് മുഗുറുസക്ക് സെറ്റ് സ്വന്തമാക്കിയത്. അവസാന 9 ഗെയിമിൽ ഒന്നും പോലും നേടാൻ വീനസ് വില്യംസിനായില്ല.
2015 ഫൈനലിൽ സെറീന വില്യംസിനോട് പരാജയപ്പെട്ട മുഗുറുസ വിംബിൾഡൺ സിംഗിൾസ് കിരീടം നേടുന്ന രണ്ടാമത്തെ സ്പെയിൻ താരമാണ്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial