വിംബിള്‍ഡണ്‍ യോഗ്യത റൗണ്ട്, പ്രതീക്ഷയോടെ ഇന്ത്യന്‍ താരങ്ങള്‍

ഇന്നാരംഭിക്കുന്ന വിംബിള്‍ഡണ്‍ യോഗ്യത റൗണ്ടില്‍ പ്രതീക്ഷയോടെ നാല് ഇന്ത്യന്‍ താരങ്ങള്‍ പങ്കെടുക്കുന്നു. വനിത വിഭാഗത്തില്‍ അങ്കിത റൈനയും പുരുഷ വിഭാഗത്തില്‍ രാംകുമാര്‍ രാമനാഥന്‍, പ്രജ്നേഷ് ഗുണ്ണേശ്വരന്‍, സുമതി നഗല്‍ എന്നിവരാണ് യോഗ്യത റൗണ്ടില്‍ പങ്കെടുക്കുന്നത്. മെയിന്‍ ഡ്രോയില്‍ കടക്കുവാന്‍ മൂന്ന് വിജയങ്ങളാണ് ആവശ്യം.

റാങ്കിംഗിന്റെ ആനുകൂല്യത്തില്‍ യൂക്കി ബാംബ്രി പ്രധാന റൗണ്ടിലേക്ക് കടന്നിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial