
അനായാസകരമായ മറ്റൊരു വിംബിൾഡൺ ദിനം തന്നെയായിരുന്നു പുരുഷവിഭാഗത്തിൽ ഫെഡറർ, ദോക്യോവിച്ച് എന്നിവരെ സംബന്ധിച്ച് ഇന്നലെ. മൂന്നാം സീഡും 7 തവണ വിംബിൾഡൺ താരവുമായ റോജർ ഫെഡറർ ക്രൊയേഷ്യൻ താരം ലൊചോവിച്ചിനെ നേരിട്ടുള്ള സെറ്റുകൾക്കാണ് തകർത്തത്. ആദ്യ സെറ്റ് ട്രൈബ്രേക്കറിലേക്ക് നീണ്ടങ്കിലും 7-6, 6-3, 6-2 എന്ന സ്കോറിന് അനായാസ ജയം കണ്ട ഫെഡറർ മൂന്നാം റൗണ്ടിലേക്ക് മുന്നേറി. ഏതിരാളിയെ അക്ഷരാർത്ഥത്തിൽ തകർത്ത് കൊണ്ടായിരുന്നു രണ്ടാം സീഡും മുൻ ചാമ്പ്യനുമായ നൊവാക് ദ്യോക്യോവിച്ചിന്റെ മുന്നേറ്റം. പവ്ലാസാക്കിനെതിരെ 6-2, 6-2, 6-1 എന്ന സ്കോറിനാണ് നൊവാക് ജയം കണ്ടത്. ഇവർക്ക് പുറമെ ആറാം സീഡ് റൊയാനിക്കും മൂന്നാം റൗണ്ടിലേക്ക് പ്രവേശിച്ചിട്ടുണ്ട്.
ഗെയ്ൽ മോൻഫിസ്, തീം, ബെർഡിച്ച്, ദിമിത്രോവ് എന്നിവർക്ക് പുറമെ സെവർവ് സഹോദരങ്ങളും മൂന്നാം റൗണ്ടിലേക്ക് മുന്നേറി. അതേ സമയം സ്പാനിഷ് താരം ഡേവിഡ് ഫെറർ എതിരാളി ഡാർസിസ് പരിക്കേറ്റ് പിന്മാറിയതോടെ മൂന്നാം റൗണ്ടിലെത്തി. അതേ സമയം അർജന്റീന താരവും 29 താം സീഡുമായ ഡെൽ പോർട്ടയെ ഗുൽബിസ് നേരിട്ടുള്ള സെറ്റുകൾക്ക് അട്ടിമറിച്ചു. ഇസ്രയേൽ താരം സെലയോട് തോറ്റ് 23 സീഡ് ഇസ്നറും ഇന്നലെ ടൂർണമെന്റിൽ നിന്ന് പുറത്തായി. വിംബിൾഡണിൽ ഇന്ന് നടക്കുന്ന മൂന്നാം റൗണ്ട് പോരാട്ടങ്ങൾക്കായി ആന്റി മുറെ, റാഫ നദാൽ, നിഷികോരി, സോങ്ങ തുടങ്ങിയ പ്രമുഖർ ഇറങ്ങും.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial