Site icon Fanport

റെക്കോർഡ് 46 മത്തെ ഗ്രാന്റ് സ്ലാം സെമിഫൈനലിലേക്ക് മുന്നേറി നൊവാക് ജ്യോക്കോവിച്

46 മത്തെ ഗ്രാന്റ് സ്ലാം സെമിഫൈനലിലേക്ക് മുന്നേറി നിലവിലെ ചാമ്പ്യൻ നൊവാക് ജ്യോക്കോവിച്. ഇതോടെ ഏറ്റവും കൂടുതൽ ഗ്രാന്റ് സ്ലാം സെമിഫൈനലുകൾ കളിക്കുന്ന റെക്കോർഡിൽ റോജർ ഫെഡറർക്ക് ഒപ്പം നൊവാക് എത്തി. വിംബിൾഡണിൽ തുടർച്ചയായ 33 മത്തെ ജയം കൂടിയായിരുന്നു താരത്തിന് ഇത്. ക്വാർട്ടർ ഫൈനലിൽ ഏഴാം സീഡ് റഷ്യയുടെ ആന്ദ്ര റൂബ്ലേവിനെ ആണ് നൊവാക് മറികടന്നത്.

ജ്യോക്കോവിച്

മത്സരത്തിൽ ആദ്യ സെറ്റ് 6-4 നു നേടിയ റൂബ്ലേവ് ജ്യോക്കോവിചിന് അൽപ്പം വെല്ലുവിളി ഉയർത്തും എന്നു തോന്നി. എന്നാൽ തുടർന്ന് സെർബിയൻ താരത്തിന്റെ വലിയ ആധിപത്യം ആണ് കാണാൻ ആയത്. രണ്ടാം സെറ്റ് 6-1 നു ജ്യോക്കോവിച് മത്സരത്തിൽ ശക്തമായി തിരിച്ചു വന്നു. തുടർന്ന് 6-4 നു മൂന്നും 6-3 നാലും സെറ്റുകൾ നേടിയ ജ്യോക്കോവിച് സെമിഫൈനൽ ഉറപ്പിച്ചു. മത്സരത്തിൽ 5 തവണ റഷ്യൻ താരത്തിന്റെ സർവീസ് നൊവാക് ഭേദിച്ചു. തന്റെ പന്ത്രണ്ടാം വിംബിൾഡൺ സെമിയിൽ എട്ടാം സീഡ് ഇറ്റാലിയൻ താരം യാനിക് സിന്നർ ആണ് ജ്യോക്കോവിചിന്റെ എതിരാളി.

Exit mobile version