നൊവാക്കും, ഫെഡററും പ്രീക്വാർട്ടറിൽ

- Advertisement -

മുൻ ചാമ്പ്യൻമാരായ നൊവാക് ജോക്കോവിച്ചും. റോജർ ഫെഡററും വിംബിൾഡണിന്റെ പ്രീക്വാർട്ടറിൽ പ്രവേശിച്ചു. ഡെൽപോട്രോയെ തോൽപ്പിച്ചെത്തിയ മുൻ ലോക പത്താം നമ്പർ താരം ലാത്വിയയുടെ ഗുൾബിസിനെ നേരിട്ടുള്ള സെറ്റുകളിൽ മറികടന്നാണ് ജോക്കോവിച്ച്‌ മുന്നേറിയത്. ആദ്യ സെറ്റിൽ ബ്രേക്ക് വഴങ്ങിയെങ്കിലും പിന്നീട് ഉണർന്നു കളിച്ച ജോക്കോവിച്ച്‌ എതിരാളിയെ നിഷ്പ്രഭനാക്കിയാണ് പ്രീക്വാർട്ടറിൽ ഇടം പിടിച്ചത്. ഏഴുതവണ വിംബിൾഡൺ ചാമ്പ്യനായ റോജർ ഫെഡറർ ഇപ്പോൾ കളിക്കുന്ന സ്വരേവ് സഹോദരന്മാരിൽ മൂത്തയാളായ മിഷ സ്വരേവിനെ നേരിട്ടുള്ള സെറ്റുകളിൽ തോൽപ്പിച്ചാണ് പ്രീക്വാർട്ടറിൽ കടന്നത്. അടുത്ത മത്സരത്തിൽ ബേബി ഫെഡറർ എന്ന് വിളിപ്പേരുള്ള ഗ്രിഗോർ ദിമിത്രോവാണ് ഫെഡററുടെ എതിരാളി. പുരുഷന്മാരിൽ അലക്‌സാണ്ടർ സ്വരേവ്, തോമസ് ബെർഡിച്ച്. മന്നാരിനോ, മിലോസ് റയോനിച്ച്, ഡൊമിനിക് തിം എന്നിവരും പ്രീക്വാർട്ടറിലേക്ക് പ്രവേശിച്ചിട്ടുണ്ട്.

വനിതകളിൽ ഒന്നാം സീഡ് കെർബർ മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിൽ റോജേഴ്‌സിനെ തോൽപ്പിച്ച് പ്രീക്വാർട്ടറിൽ കടന്നു. ഇതോടെ 3 സെറ്റ് പോരാട്ടങ്ങളിൽ 100 വിജയങ്ങൾ എന്ന അത്ര എളുപ്പമല്ലാത്ത റെക്കോർഡ്  സ്വന്തമാക്കാനും താരത്തിനായി. ആദ്യ സെറ്റ് നഷ്ടപ്പെടുത്തിയ ശേഷമായിരുന്നു ഒന്നാം നമ്പർ താരത്തിന്റെ തിരിച്ചുവരവ്. മറ്റുമത്സരങ്ങളിൽ വോസ്നിയാക്കി. മാർട്രിച്ച്, റാഡ്വാൻസ്‌ക, വാന്റവാഗേ, മുഗുരുസ, കുസ്‌നേറ്റസോവ എന്നിവരും പ്രീക്വാർട്ടറിൽ ഇടം നേടി.

വനിതാ ഡബിൾസിൽ ഇന്ത്യയുടെ സാനിയ മിർസ അടങ്ങിയ മിർസ-ഫ്ലിപ്കെൻസ് സഖ്യവും മിക്സഡ് ഡബിൾസിൽ ബൊപ്പണ്ണ-ഡബ്രോവ്സ്കി സഖ്യവും, സാനിയ-ഡോഡിഗ് സഖ്യവും പ്രീക്വാർട്ടറിൽ പ്രവേശിച്ചിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement