
വിംബിൾഡൺ ഫൈനലിൽ പുൽകോർട്ടിന്റെ ചക്രവർത്തിയും ഏഴുതവണ ചാമ്പ്യനുമായ റോജർ ഫെഡറർ ക്രൊയേഷ്യയുടെ മരിയൻ സിലിച്ചിനെ നേരിടും. പുതിയ കാലത്തിൽ ഏറ്റവും പ്രായം കൂടിയ ഫൈനലിസ്റ്റെന്ന ഖ്യാതി നേടിയാണ് ഫെഡറർ ഫൈനലിൽ ഇടം പിടിച്ചത്. ടൂർണമെന്റിൽ ഇതുവരെ ഒരു സെറ്റ് പോലും വഴങ്ങാതെ എത്തിയ ഫെഡറർക്ക് ഇന്നലെ മത്സരം കടുത്തതായിരുന്നു. നേരിട്ടുള്ള സെറ്റുകൾക്ക് ചെക്കിന്റെ തോമസ് ബെർഡിച്ചിനെ തോൽപ്പിച്ചെങ്കിലും ആദ്യ രണ്ടു സൈറ്റുകളിലെ ഫലങ്ങളും നിർണ്ണയിച്ചത് ടൈബ്രേക്കറിലായിരുന്നു.
മറുവശത്ത് ബ്രിട്ടന്റെ ആന്റി മറെയെ അട്ടിമറിച്ച് എത്തിയ അമേരിക്കയുടെ ക്യൂറേക്ക് ആ മികവ് സിലിച്ചിനെതിരെ പുറത്തെടുക്കാനായില്ല. ഒരു സെറ്റ് നേടിയെങ്കിലും പിന്നീടുള്ള സെറ്റുകളിൽ മുൻ യുഎസ് ഓപ്പൺ ചാമ്പ്യൻ കൂടിയായ സിലിച്ചിന്റെ ആധിപത്യമായിരുന്നു. ആദ്യ വിംബിൾഡൺ ഫൈനലിലേക്ക് മുന്നേറിയ താരം പത്ത് പരിശ്രമങ്ങൾക്ക് ശേഷം ഈ നേട്ടം കൈവരിക്കുന്ന താരമെന്ന അപൂർവ്വ റെക്കോർഡും സ്വന്തമാക്കി.
ഇന്നുനടക്കുന്ന വനിതകളുടെ ഫൈനൽ മത്സരത്തിൽ അമേരിക്കയുടെ വീനസ് വില്ല്യംസ് സ്പെയിനിന്റെ മുഗുറുസയെ നേരിടും. മിക്സഡ് ഡബിൾസ് മത്സരങ്ങളിൽ ഒന്നാം സീഡുകളായ ബ്രിട്ടന്റെ ജേമി മറെ സ്വിറ്റ്സർലാൻഡിന്റെ മാർട്ടിന ഹിംഗിസ് സഖ്യം ഫൈനലിൽ പ്രവേശിച്ചു. ഫൈനലിൽ അവർ കോണ്ടിനെൻ വാട്സൺ സഖ്യത്തെ നേരിടും. വനിതാ ഡബിൾസിൽ രണ്ടാം സീഡുകളായ മകറോവ-വെസ്നിന സഖ്യവും ചാൻ-നികുലെസ്കു സഖ്യവും ഫൈനലിൽ കടന്നു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial