Picsart 24 07 04 00 18 33 947

കാർലോസ് അൽകാരാസ് വിംബിൾഡണിൽ മൂന്നാം റൗണ്ടിലേക്ക് മുന്നേറി

നിലവിലെ വിംബിൾഡൺ ചാമ്പ്യൻ കാർലോസ് അൽകാരാസ് മൂന്നാം റൗണ്ടിലേക്ക് മുന്നേറി. സീഡ് ചെയ്യപ്പെടാത്ത ഓസ്‌ട്രേലിയൻ താരം അലക്‌സാണ്ടർ വുക്കിച്ചിനെതിരായ മത്സരത്തിൽ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് അൽകാരാസ് വിജയിച്ചത്. തുടക്കത്തിൽ ഒന്ന് പതറിയെങ്കിലും 7-6(5), 6-2, 6-2 എന്ന സ്‌കോറിന് ജയിച്ച് മൂന്നാം റൗണ്ടിലെത്താൻ അൽകാരസിനായി.

തൻ്റെ നാലാമത്തെ ഗ്രാൻഡ്സ്ലാം കിരീടമാണ് അൽകാരാസ് വിംബിൾഡണിൽ ലക്ഷ്യമിടുന്നത്. അൽകാരാസിൻ്റെ അടുത്ത എതിരാളി 29-ാം സീഡായ ഫ്രാൻസിസ് ടിയാഫോ ആയിരിക്കും.

Exit mobile version