Site icon Fanport

പുരുഷ ഡബിൾസിൽ സെമിഫൈനലിലേക്ക് മുന്നേറി ഇന്ത്യയുടെ രോഹൻ ബോപ്പണ്ണ സഖ്യം

പുരുഷ ഡബിൾസിൽ സെമിഫൈനലിലേക്ക് മുന്നേറി ഇന്ത്യയുടെ രോഹൻ ബോപ്പണ്ണ, ഓസ്‌ട്രേലിയയുടെ മാത്യു എബ്ഡൻ സഖ്യം. ആറാം സീഡ് ആയ അവർ മൂന്നു സെറ്റ് പോരാട്ടത്തിൽ ഡച്ച് സഖ്യമായ ടാലൻ ഗ്രീക്സ്പൂർ, ബാർട്ട് സ്റ്റീവൻസ് സഖ്യത്തെ ആണ് ക്വാർട്ടർ ഫൈനലിൽ മറികടന്നത്. ടൈബ്രേക്കറിലേക്ക് നീണ്ട ആദ്യ സെറ്റ് ഡച്ച് സഖ്യം ആണ് നേടിയത്.

ബോപ്പണ്ണ

തുടർന്ന് തിരിച്ചു വന്ന ബോപ്പണ്ണ സഖ്യം നിർണായകമായ രണ്ടാം സെറ്റിൽ ഡച്ച് സഖ്യത്തിന്റെ അവസാന സർവീസ് ബ്രേക്ക് ചെയ്തു സെറ്റ് 7-5 നു നേടി മത്സരത്തിൽ ഒപ്പമെത്തി. മൂന്നാം സെറ്റിൽ കൂടുതൽ മികവ് പുറത്ത് എടുത്ത ബോപ്പണ്ണ സഖ്യം സെറ്റ് 6-2 നു നേടി സെമിഫൈനൽ ഉറപ്പിച്ചു. മൂന്നാം വിംബിൾഡൺ സെമിഫൈനൽ ആണ് രോഹൻ ബോപ്പണ്ണ എന്ന ഇന്ത്യൻ ഇതിഹാസത്തിനു ഇത്.

Exit mobile version