
വിംബിള്‍ഡണ്‍ ടെന്നീസ് ടൂര്‍ണ്ണമെന്റിനു ഇന്ന് തുടക്കം. ആവേശകരമായ വിംബിള്‍ഡണ്‍ ടെന്നീസ് ടൂര്‍ണ്ണമെന്റിനു ഇന്ന് ബ്രിട്ടനില്‍ തുടക്കമാകും. കരുത്തരായ റോജര്‍ ഫെഡറര്‍ , കളിമണ്‍ കോര്‍ട്ട് ഇതിഹാസം റാഫേല്‍ നദാല്‍ , ബ്രിട്ടന്റെ സ്വന്തം ആന്റി മറെ, കരുത്തിന്റെ പ്രതീകം നോവാക്ക് ജോകൊവിച്, വാവരിങ്ക എന്നിവര്‍ ടൂര്‍ണമെന്റിനു എത്തുന്നു എന്നത് മത്സരങ്ങള്‍ക്ക് ആവേശം കൂട്ടും. പഴകും തോറും വീര്യം കൂടുന്ന സ്വിറ്റ്സര്‍ലന്‍ഡ് താരം റോജര്‍ കപ്പു നേടുമോ എന്നുതന്നെയാണ് ടെന്നീസ് ലോകം ഉറ്റു നോക്കുന്നത്.
ഇത്തവണ കപ്പു സ്വന്തമാക്കാന്‍ കഴിഞ്ഞാല്‍ റോജര്‍ക്ക് അതൊരു ചരിത്ര നേട്ടം ആകും , കരുത്തുറ്റ അര ഡസന്‍ കളിക്കാരെ കീഴ്പ്പെടുത്തി ഈ ഇതിഹാസ താരത്തിനു അത് നേടാന്‍ കഴിയുമോ എന്ന് കാത്തിരുന്നു കാണേണ്ടിയിരിക്കുന്നു. എന്നാല്‍ പെണ് പടയില്‍ ഇത്തവണ സെറീന വില്യംസ് ഇല്ല എന്നതാണ് വാര്‍ത്ത. കരുത്തുറ്റ മറ്റുള്ളവരുടെ ഒരു നീണ്ട നിര തന്നെയുണ്ട് എന്നത് ടൂര്‍ണമെന്റിനു ഒട്ടും ആവേശം കുറക്കുന്നില്ല. പതിവുപോലെ ഡബിള്‍സില്‍ ആണ് ഇന്ത്യന്‍ പ്രതീക്ഷകള്‍
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial