ദുബായ് ഓപ്പൺ ടെന്നീസ് വാവ്‌റിങ്ക പുറത്ത്

- Advertisement -

ദുബായ് ഡ്യൂട്ടി ഫ്രീ ഓപ്പൺ ടെന്നീസിന്റെ ആദ്യ റൗണ്ടിൽ സ്വിറ്റ്സർലാൻഡിന്റെ സ്റ്റാൻ വാവ്‌റിങ്കയ്ക്ക് അടി തെറ്റി. ട്യുണീഷ്യയുടെ സീഡില്ലാ താരം ദാമിറാണ് നേരിട്ടുള്ള സെറ്റുകൾക്ക് വാവ്‌റിങ്കയെ അട്ടിമറിച്ചത് സ്‌കോർ 7-6, 6-3. അതേ സമയം ഒന്നാം സീഡായ ആന്റി മറെ നേരിട്ടുള്ള സെറ്റുകൾക്ക് ജസ്‌റിയെ തോൽപ്പിച്ച് രണ്ടാം റൗണ്ടിൽ പ്രവേശിച്ചപ്പോൾ ഓസ്‌ട്രേലിയൻ ഓപ്പൺ വിജയത്തിന് ശേഷം കോർട്ടിലേക്ക് മടങ്ങിയെത്തിയ റോജർ ഫെഡറർ ഫ്രാൻസിന്റെ പെയ്‌റെയെക്കെതിരെ അനായാസ വിജയം കണ്ടു. ഡബിൾസിൽ ഇന്തോ-പോളണ്ട് ജോഡികളായ ബൊപ്പണ്ണ-മറ്റ്ക്വോസ്‌കി സഖ്യം ഡോഡിഗ്-ഗ്രനോലേഴ്‌സ് സഖ്യത്തിന് തോൽപ്പിച്ച് രണ്ടാം റൗണ്ടിൽ കടന്നു. മോൺഫിസ്, ബെർഡിച്ച്, അഗൂത് മുതലായ പ്രമുഖരും ആദ്യ റൗണ്ടിൽ വിജയിച്ചു. മെക്സിക്കോയിൽ നടന്നുവരുന്ന അബിറാട്ടോ മെക്‌സിക്കാനോ ടൂർണമെന്റിൽ ഒന്നാം സീഡ് നൊവാക് ജോക്കോവിച്ച്, സ്‌പെയിനിന്റെ റാഫേൽ നദാൽ എന്നിവർ രണ്ടാം റൗണ്ടിൽ പ്രവേശിച്ചു. സിലിച്ച്, തീം, ഗൊഫിൻ, നിക് കൈരഗോണിസ് എന്നീ മുൻ നിര താരങ്ങളും ആദ്യ റൗണ്ട് വിജയിച്ച് രണ്ടാം റൗണ്ടിലെത്തി. വനിതകളിൽ തിരിച്ചുവരവ് ആഘോഷമാക്കിയ ബറോണി ബെൻസിച്ചിനെ തോൽപ്പിച്ച് രണ്ടാം റൗണ്ടിലെത്തിയപ്പോൾ കാനഡയുടെ ബുഷാർഡിന് ആദ്യ റൗണ്ടിൽ പിഴച്ചു. ക്രൊയേഷ്യയുടെ ടോംജനോവിച്ചാണ് നേരിട്ടുള്ള സെറ്റുകളിൽ കനേഡിയൻ താരത്തെ ഞെട്ടിച്ചത്.

Advertisement