വിംബിൾഡൺ :  മൂന്നാം സീഡ് വാവ്‌റിങ്ക പുറത്ത് 

- Advertisement -

വിംബിൾഡണിൽ ആദ്യ ദിവസത്തെ അട്ടിമറി എടിപി നെക്സ്റ്റ് ജനറേഷൻ സ്റ്റാർ മെദ്വദേവ് കുറിച്ചു. നാല് സീറ്റുകൾ നീണ്ട പോരാട്ടത്തിൽ ഫ്രഞ്ച് ഓപ്പൺ ഫൈനലിസ്റ്റും മൂന്നാം സീഡുമായ സ്റ്റാൻ വാവ്‌റിങ്കയെയാണ് യുവതാരം തോൽപ്പിച്ചത്. സ്കോര്‍ 6-4, 3-6, 6-4, 6-1. മറ്റു മത്സരങ്ങളിൽ നിലവിലെ ചാമ്പ്യനായ ഒന്നാം സീഡ് ആന്റി മറെ, ഫ്രഞ്ച് ഓപ്പൺ ചാമ്പ്യൻ നദാൽ , മരിയൻ സിലിച്ച്, നിഷിക്കോരി, സോങ്ങ മുതലായ പ്രമുഖർ രണ്ടാം റൗണ്ടിലേക്ക് മുന്നേറി.

ഓസ്‌ട്രേലിയൻ ഓപ്പണിൽ ജോക്കോവിച്ചിനെ അട്ടിമറിച്ച ഇസ്റ്റോമിനെ തോൽപ്പിച്ച് രണ്ടാം റൗണ്ടിൽ കടന്ന അമേരിക്കയുടെ യങ് ആണ് നദാലിന്റെ രണ്ടാം റൌണ്ട് എതിരാളി. ആന്റി മറെ ഡസ്റ്റിൻ ബ്രൗണിനെ നേരിടും. വനിതകളിൽ വീനസ് വില്ല്യംസ്, ക്വിവിറ്റോവ, ഹാലെപ് എന്നിവർ രണ്ടാം റൗണ്ടിലേക്ക് മുന്നേറിയപ്പോൾ മുൻ ഫൈനലിസ്റ്റ് കാനഡയുടെ ബുഷാർഡ് ആദ്യ റൗണ്ടിൽ തോൽവി ഏറ്റുവാങ്ങി.

ആദ്യ സെറ്റ് 6-1 എന്ന സ്കോറിന് നേടിയ ശേഷമായിരുന്നു കനേഡിയൻ താരം തോറ്റത്. സ്‌പെയിനിന്റെ കാർലോസ് നവാരോയാണ് 1-6,6-1,6-1 എന്ന സ്കോറിന് ബുഷാർഡിനെ തോൽപ്പിച്ചത്. ഇന്ന് തുടങ്ങുന്ന വനിതാ ഡബിൾസ് മത്സരത്തിൽ ഇന്ത്യയുടെ സാനിയ മിർസയും ബെൽജിയത്തിന്റെ ഫ്ലിപ്കെൻസും ചേർന്ന സഖ്യം ചൈന ജപ്പാൻ ജോഡികളായ ഷാങ്-ഒസാക്ക സഖ്യത്തെ നേരിടും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement