രാജീവ് റാം സഖ്യത്തെ വീഴ്‌ത്തി നിക്കോള, വെസ്ലി സഖ്യം യു.എസ് ഓപ്പൺ ഫൈനലിൽ

Photo: atptour.com

യു.എസ് ഓപ്പൺ പുരുഷ ഡബിൾസ് സെമിഫൈനലിൽ മൂന്നാം സീഡായ ബ്രിട്ടീഷ് അമേരിക്കൻ സഖ്യം ജോ സാൽസ്ബറി, രാജീവ് റാം സഖ്യത്തെ മറികടന്നു നിക്കോള മെക്ടിച്ച്, വെസ്ലി കൂൽഹോഫ് സഖ്യം ഫൈനലിലേക്ക് മുന്നേറി. എട്ടാം സീഡ് ആയ നിക്കോള, വെസ്ലി സഖ്യം നേരിട്ടുള്ള സെറ്റുകൾക്ക് ആണ് ഇന്ത്യൻ വംശജനായ രാജീവ് റാം, ജോ സഖ്യത്തെ മറികടന്നത്.

ഇരു ടീമുകളും ഓരോ ബ്രൈക്ക് വീതം വഴങ്ങി മറ്റ് സർവീസുകൾ മികച്ച രീതിയിൽ പ്രതിരോധിച്ചപ്പോൾ ആദ്യ സെറ്റ് ടൈബ്രേക്കറിലേക്ക് നീണ്ടു. ടൈബ്രേക്കറിലൂടെ സെറ്റ് സ്വന്തമാക്കിയ നിക്കോള, വെസ്ലി സഖ്യം രണ്ടാം സെറ്റിൽ നിർണായകമായ ബ്രൈക്ക് കണ്ടത്തി. തുടർന്ന് 6-4 നു സെറ്റ് സ്വന്തമാക്കിയ അവർ യു.എസ് ഓപ്പൺ കിരീടം ലക്ഷ്യമാക്കി ഫൈനലിലേക്ക് മുന്നേറി.

Previous articleഐസ്‌ലാന്റിനെ ഗോൾ മഴയിൽ മുക്കി ബെൽജിയം, ഇംഗ്ലണ്ടിനു വിരസമായ സമനില
Next articleഇംഗ്ലണ്ടിനെതിരെ ആശ്വാസ ജയം, റാങ്കിങ്ങിൽ ഒന്നാം സ്ഥാനം തിരിച്ച് പിടിച്ച് ഓസ്ട്രേലിയ