ഒന്നാം നമ്പർ താരം ബാർട്ടിയെ അട്ടിമറിച്ചു ഷെൽബി റോജേഴ്‌സ്, പ്ലിസ്കോവ, ഇഗ, ബിയാങ്ക മുന്നോട്ട്

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

യു.എസ് ഓപ്പണിൽ ലോക ഒന്നാം നമ്പർ താരം ആഷ്‌ലി ബാർട്ടിയെ അട്ടിമറിച്ചു സീഡ് ചെയ്യാത്ത അമേരിക്കൻ താരം ഷെൽബി റോജേഴ്‌സ്. മൂന്നു സെറ്റിന്റെ അതുഗ്രൻ പോരാട്ടത്തിൽ ആണ് ഷെൽബി ബാർട്ടിയെ അട്ടിമറിച്ചത്. ആദ്യ സെറ്റ് 6-2 നു നേടിയ അമേരിക്കൻ താരം വരാനിരിക്കുന്നത് എന്താണ് എന്ന സൂചന നൽകി. രണ്ടാം സെറ്റ് 6-1 നു നേടിയ ബാർട്ടി പക്ഷെ അതിശക്തമായി തിരിച്ചടിച്ചു. മൂന്നാം സെറ്റിൽ കടുത്ത പോരാട്ടം ആണ് നടന്നത്. ടൈബ്രേക്കറിലേക്ക് നീണ്ട മത്സരത്തിൽ ഒടുവിൽ ജയം കണ്ട അമേരിക്കൻ താരം സ്വപ്ന ജയം സ്വന്തമാക്കി നാലാം റൗണ്ടിലേക്ക് മുന്നേറി. അനായാസ ജയം ആണ് ചെക് താരവും നാലാം സീഡുമായ കരോലിന പ്ലിസ്കോവ ഓസ്‌ട്രേലിയൻ താരം അജ്‌ലയോട് നേടിയത്. 6-3, 6-2 എന്ന സ്കോറിന് ആണ് പ്ലിസ്കോവ മൂന്നാം റൗണ്ടിൽ ജയം കണ്ടത്. മത്സരത്തിൽ 20 ഏസുകൾ ആണ് ചെക് താരം ഉതിർത്തത്. മറ്റൊരു ചെക് താരമായ പത്താം സീഡ് പെട്ര ക്വിറ്റോവയെ 17 സീഡ് ഗ്രീക്ക് താരം മരിയ സക്കാരി അട്ടിമറിച്ചു. 6-4, 6-3 എന്ന സ്കോറിന് ആയിരുന്നു സക്കാരിയുടെ ജയം.

റൊമാനിയൻ താരം ഗ്രീറ്റിനെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്ത മുൻ ജേതാവും ആറാം സീഡും ആയ കനേഡിയൻ താരം ബിയാങ്ക അന്ദ്രീസ്കുവും നാലാം റൗണ്ടിലേക്ക് മുന്നേറി. 6-1, 6-2 എന്ന സ്കോറിന് ആണ് ബിയാങ്ക എതിരാളിയെ തകർത്തത്. 28 സീഡ് അന്നറ്റിന് എതിരെ മൂന്നു സെറ്റ് പോരാട്ടം ആണ് പോളണ്ട് താരം ഏഴാം സീഡ് ഇഗ സ്വിയാറ്റക് മൂന്നാം റൗണ്ടിൽ ജയിച്ചത്. 6-3, 4-6, 6-3 എന്ന സ്കോറിന് ആയിരുന്നു മുൻ ഫ്രഞ്ച് ഓപ്പൺ ജേതാവ് ആയ ഇഗയുടെ ജയം. 23 സീഡ് അമേരിക്കൻ താരം ജെസിക്കയെ 6-2, 6-4 എന്ന നേരിട്ടുള്ള സ്കോറിന് വീഴ്ത്തിയ 11 സീഡ് സ്വിസ് താരം ബലിന്ത ബെനചിച്ചും നാലാം റൗണ്ടിലേക്ക് മുന്നേറി. നാട്ടുകാരിയായ ഗ്രച്ചേവയെ 6-1, 6-4 എന്ന സ്കോറിന് തകർത്ത 14 സീഡ് ആയ റഷ്യൻ താരം അനസ്‌തേഷ്യയും നാലാം റൗണ്ടിലേക്ക് മുന്നേറി. സ്പാനിഷ് താരം സാറാ ടോർമോയെ 6-0, 6-1 എന്ന സ്കോറിന് തകർത്ത 18 കാരിയായ ബ്രിട്ടീഷ് യുവ താരം എമ്മ റാഡുകാനുവും നാലാം റൗണ്ടിലെത്തി.