സെറീന, നദാൽ മുന്നോട്ട്

ചേച്ചി വീനസിനെ നിർദാക്ഷിണ്യം തകർത്ത് സെറീന യുഎസ് ഓപ്പൺ ടെന്നീസിന്റെ അവസാന പതിനാറിൽ ഇടം നേടി. 6-1,6-2 എന്ന സ്കോറിനായിരുന്നു സെറീനയുടെ വിജയം. മൂന്നാം സീഡായ സ്റ്റീഫൻസ്, സ്വിറ്റോലിന, മെർട്ടൻസ്, സെവസ്റ്റോവ എന്നിവരും അവസാന പതിനാറിൽ ഇടം നേടിയ പ്രമുഖരിൽ ഉൾപ്പെടും.

പുരുഷ വിഭാഗത്തിൽ ഒന്നാം സീഡ് റാഫേൽ നദാൽ ശക്തമായ വെല്ലുവിളി അതിജീവിച്ച് അവസാന പതിനാറിൽ ഇടം നേടി. കാഞ്ചനോവാണ് ലോക ഒന്നാം നമ്പർ താരത്തിനെ കുഴക്കിയത്. ആദ്യ സെറ്റ് നേടുകയും രണ്ടാം സെറ്റിൽ ബ്രേക്ക് സ്വന്തമാക്കുകയും ചെയ്ത് അക്ഷരാർത്ഥത്തിൽ നദാലിനെ പിന്നിലാക്കിയ ശേഷമായിരുന്നു റഷ്യൻ താരം അടിയറവ് പറഞ്ഞത്. മത്സരത്തിലെ നാല് സെറ്റുകളിൽ രണ്ടും ടൈ ബ്രേക്കറിൽ ആണ് അവസാനിച്ചത്. മറ്റുള്ള മത്സരങ്ങളിൽ സ്റ്റാൻ വാവ്‌റിങ്കയെ തോൽപ്പിച്ച് റയോനിച്ചും, ഫ്രിറ്റ്സിനെ തോൽപ്പിച്ച് തിമും, ഷാപ്പവലോവിനെ തോൽപ്പിച്ച് കെവിൻ ആൻഡേഴ്‌സനും, ലജോവിച്ചിനെ തോല്പിച്ച് ഇസ്‌നറും അവസാന പതിനാറിൽ ഇടം നേടി. പുരുഷ ഡബിൾസിൽ ബൊപ്പണ്ണ സഖ്യം വിജയിച്ചു. മറ്റൊരു ഇന്ത്യൻ പ്രതീക്ഷയായ ശരൺ സഖ്യം ഇന്ന് മത്സരിക്കാൻ ഇറങ്ങും.

Previous articleക്രിക്കറ്റ് മതിയാക്കി ബദ്രീനാഥ്
Next articleഅവസാനം കെൽറ്റിക് സമ്മതിച്ചു, ഇനി ഡെംബലെ ലിയോണിൽ