ഇന്ത്യക്ക് വീണ്ടും നിരാശ, യു.എസ് ഓപ്പണിൽ നിന്നു സാനിയ സഖ്യവും ആദ്യ റൗണ്ടിൽ പുറത്ത്

20210903 131212

യു.എസ് ഓപ്പണിൽ ഇന്ത്യക്ക് വീണ്ടും നിരാശ നൽകി വനിത ഡബിൾസിൽ സാനിയ മിർസ സഖ്യം ആദ്യ റൗണ്ടിൽ പുറത്ത്. നേരത്തെ ഇന്ത്യയുടെ അങ്കിത റെയ്ന സഖ്യവും ആദ്യ റൗണ്ടിൽ പുറത്ത് പോയിരുന്നു. സാനിയ മിർസയും അമേരിക്കൻ താരം കൊക്കോ വാണ്ടവ്ഗെയും അടങ്ങിയ സഖ്യം 12 സീഡ് ആയ റൊമാനിയൻ, ഉക്രൈൻ സഖ്യമായ ഒലാരു, നാദിയ സഖ്യത്തോട് ആണ് ആദ്യ റൗണ്ടിൽ പുറത്ത് ആയത്.

മത്സരത്തിൽ മികച്ച തുടക്കം ലഭിച്ച സാനിയ സഖ്യം ആദ്യ സെറ്റിൽ നിർണായക ബ്രൈക്ക് കണ്ടത്തി സെറ്റ് 6-4 നു നേടി മുൻതൂക്കം കണ്ടത്തി. രണ്ടാം സെറ്റിലും ആദ്യം ബ്രൈക്ക് കണ്ടത്തിയ സാനിയ സഖ്യം പക്ഷെ തുടർന്ന് 2 ബ്രൈക്ക് വഴങ്ങുകയും സെറ്റ് 6-4 കൈവിടുകയും ചെയ്തു. മൂന്നാം സെറ്റിൽ ഇരട്ട ബ്രൈക്ക് കണ്ടത്താൻ എതിരാളികൾക്ക് ആയതോടെ സെറ്റ് 6-3 നു കൈവിട്ട സാനിയ സഖ്യം മത്സരം അടിയറവ് പറയുക ആയിരുന്നു.

Previous articleചരിത്രത്തിലേക്ക് കൂടുതൽ അടുത്തു ജ്യോക്കോവിച്ച്, രണ്ടാം റൗണ്ട് ജയിച്ചു പ്രമുഖർ
Next articleഇംഗ്ലീഷ് സ്ട്രൈക്കർ പഞ്ചാബ് എഫ് സിയിലേക്ക് എത്തുന്നു