സിറ്റിപാസിനെ ആദ്യ റൗണ്ടിൽ വിറപ്പിച്ചു ആന്റി മറെ കീഴടങ്ങി!

Screenshot 20210831 131730

നിരന്തരം വിധേയമായ ശസ്‌ത്രക്രിയകളും സ്റ്റീൽ ഹിപ്പും തന്റെ പോരാട്ടവീര്യം തളർത്തിയില്ലെന്നു ഒരിക്കൽ കൂടി തെളിയിച്ചു ഇതിഹാസ താരം ആന്റി മറെ. യു.എസ് ഓപ്പൺ ആദ്യ റൗണ്ടിൽ മൂന്നാം സീഡ് ആയ ഗ്രീക്ക് താരം സ്റ്റെഫനോസ് സിറ്റിപാസിനെതിരെ മണിക്കൂറുകൾ നീണ്ട അഞ്ചു സെറ്റ് പോരാട്ടത്തിനു ശേഷമാണ് മറെ കീഴടങ്ങിയത്. ആദ്യ സെറ്റിൽ ഇരട്ടബ്രൈക്കുകൾ നേടിയ മറെ സെറ്റ് 6-2 നു നേടി സിറ്റിപാസിനെ ഞെട്ടിച്ചു. രണ്ടാം സെറ്റിലും മറെ തന്നെയാണ് മുൻതൂക്കം നിലനിർത്തിയത്. എന്നാൽ സെറ്റ് ടൈബ്രേക്കറിൽ നേടിയ സിറ്റിപാസ് പ്രതീക്ഷ നിലനിർത്തി. മൂന്നാം സെറ്റിൽ നിർണായക ബ്രൈക്ക് കണ്ടത്തിയ മറെ സെറ്റ് 6-3 നു നേടി മത്സരം ഒരു സെറ്റ് മാത്രം അകലെയാക്കി.

നാലാം സെറ്റിൽ 6-3 നു ജയം കണ്ട സിറ്റിപാസ് മത്സരം അഞ്ചാം സെറ്റിലേക്ക് നീട്ടി. അഞ്ചാം സെറ്റിൽ 6-4 നു ജയം കണ്ട സിറ്റിപാസ് മറെയുടെ പോരാട്ടവീര്യത്തെ മറികടന്നു മത്സരം സ്വന്തം പേരിലാക്കി. മത്സരത്തിനു ഇടക്ക് ടോയിലറ്റ് ഇടവേള എടുത്ത സിറ്റിപാസിന്റെ തീരുമാനത്തെ പിന്നീട്‌ മറെ വിമർശിച്ചു. തനിക്ക് സിറ്റിപാസിനോടുള്ള ബഹുമാനം നഷ്ടമായി എന്നും മറെ കൂട്ടിച്ചേർത്തു. മത്സരത്തിൽ 19 ഏസുകൾ ഉതിർത്ത സിറ്റിപാസ് മൂന്നു തവണ ബ്രൈക്ക് കണ്ടത്തി. തന്റെ ടെന്നീസ് കരിയർ ഉടൻ അവസാനിപ്പിക്കില്ല എന്ന സൂചനയും മറെ നൽകി.

Previous articleഫെലിക്സ് അത്ലറ്റികോ മാഡ്രിഡിൽ തന്നെ തുടരും
Next articleമോയിസെ കീനിന്റെ ട്രാൻസ്ഫർ യുവന്റസ് പൂർത്തിയാക്കി