യുഎസ് ഓപ്പണിൽ അട്ടിമറികളുടെ ദിവസം 

വർഷത്തെ അവസാന ഗ്രാൻഡ്‌സ്ലാം ടൂർണമെന്റായ യുഎസ് ഓപ്പണിൽ ഇന്നലെ അട്ടിമറികളുടെ ദിവസമായിരുന്നു. വനിതകളിൽ അഞ്ചാം സീഡ് വോസ്നിയാക്കി സീഡ് ചെയ്യപ്പെടാത്ത താരം മക്കറോവയോട് മൂന്ന് സീറ്റുകൾ നീണ്ട പോരാട്ടത്തിൽ തോൽവി സമ്മതിച്ചപ്പോൾ പതിനൊന്നാം സീഡ് സിബുൽക്കോവയും സീഡ് ചെയ്യപ്പെടാത്ത അമേരിക്കയുടെ സ്റ്റീഫൻസിനോട് മൂന്ന് സെറ്റുകളിൽ തോൽവി വഴങ്ങി.

മൂന്നാം സീഡ് മുഗുറുസ, തിരിച്ചുവരവ് ആഘോഷമാക്കുന്ന മാറിയ ഷറപ്പോവ, അമേരിക്കയുടെ വീനസ് വില്ല്യംസ്, കുസ്നെറ്റ്സോവ, റാഡ്വാൻസ്ക മുതലായ പ്രമുഖർ മൂന്നാം റൗണ്ടിലേക്ക് മുന്നേറി. പുരുഷന്മാരിൽ എട്ടാം സീഡ് സോങ്ങയെ സീഡ് ചെയ്യപ്പെടാത്ത കാനഡയുടെ കൗമാര താരം ഷാപ്പോവലോവ് നേരിട്ടുള്ള സെറ്റുകൾക്ക് അട്ടിമറിച്ചപ്പോൾ മോണ്ട്രിയൽ മാസ്റ്റേഴ്സ് നേടി യുഎസ് ഓപ്പൺ നേടാൻ നേരിയ സാധ്യതയെങ്കിലും കൽപ്പിക്കപ്പെട്ടിരുന്ന ജർമ്മൻ യുവതാരം അലക്‌സാണ്ടർ സ്വരേവിനെ മറ്റൊരു യുവതാരം  കോറിച്ച് നാല് സെറ്റ് നീണ്ട പോരാട്ടത്തിൽ അട്ടിമറിച്ചു. പതിനാലാം സീഡ് നിക് കൈരഗൂയിസിനെ നാട്ടുകാരനും സീഡ് ചെയ്യപ്പെടാത്ത താരവുമായ മിൽമാൻ നാല് സെറ്റുകളിൽ അട്ടിമറിച്ചു.

പുരുഷന്മാരുടെ മറ്റു മത്സരങ്ങളിൽ അഞ്ചാം സീഡ് മരിയൻ സിലിച്ച്, കെവിൻ ആൻഡേഴ്‌സൺ, കരേനോ ബസ്റ്റ, ഇസ്നർ, ക്യൂറേ എന്നിവർ മൂന്നാം റൗണ്ടിലേക്ക് മുന്നേറി.

 

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleപ്ലേ ഓഫില്‍ കടന്ന് ജമൈക്ക തല്ലാവാസ്
Next articleസ്പോർടിംഗ് ലിസ്ബൺ സെന്റർ ബാക്ക് ഇനി നോർത്ത് ഈസ്റ്റ് ഡിഫൻസിൽ