യു.എസ് ഓപ്പൺ വനിത ഡബിൾസ് കിരീടം ഉയർത്തി ലൗറ സിഗ്മണ്ട് വെര സോണരേവ സഖ്യം

യു.എസ് ഓപ്പൺ വനിത വിഭാഗം ഡബിൾസിൽ കിരീടം ഉയർത്തി ജർമ്മൻ റഷ്യൻ സഖ്യം ആയ ലൗറ സിഗ്മണ്ട് വെര സോണരേവ സഖ്യം. മൂന്നാം സീഡ് ആയ ചൈനീസ് അമേരിക്കൻ സഖ്യം ഷു യിഫാൻ നിക്കോള മെലിചാർ സഖ്യത്തെ നേരിട്ടുള്ള സെറ്റുകൾക്ക് മറികടന്നു ആണ് സീഡ് ചെയ്യാത്ത ജർമ്മൻ റഷ്യൻ സഖ്യം ഗ്രാന്റ് സ്‌ലാം കിരീടം ഉയർത്തിയത്.

6-4, 6-4 എന്ന നേരിട്ടുള്ള സ്കോറിന് ജയം കണ്ട ലൗറ – വെര സഖ്യം മത്സരത്തിൽ ഒരു തവണ ബ്രൈക്ക് വഴങ്ങിയെങ്കിലും ഇരു സെറ്റുകളിലായി എതിരാളിയെ മൂന്നു തവണയാണ് ബ്രൈക്ക് ചെയ്തത്. മത്സരത്തിൽ പലപ്പോഴും മറ്റ് മേഖലകളിൽ എല്ലാം സമാസമം പാലിച്ചു എങ്കിലും മികച്ച ആദ്യ സർവീസുകളും ആദ്യ സർവീസുകളിലെ മികച്ച വിജയശതമാനവും ആണ് ജർമ്മൻ, റഷ്യൻ സഖ്യത്തിന് നിർണായകമായത്.

Previous articleഓസ്ട്രേലിയൻ സെന്റർ ബാക്കിനെ സ്വന്തമാക്കി ഒഡീഷ എഫ് സി
Next articleആദ്യ രണ്ടു സെറ്റുകൾ കൈവിട്ട ശേഷം തിരിച്ചു വന്നു കരിയറിലെ ആദ്യ ഗ്രാന്റ് സ്‌ലാം ഫൈനലിലേക്ക് മുന്നേറി സെരവ്